യേശുവിന്റെ തിരുജനന ശുശ്രൂഷകൾ ഭക്തിസാന്ദ്രമായി

ponnani channel
By -
0


ചങ്ങരംകുളം: ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയിൽ യേശുവിന്റെ തിരുജനന ശുശ്രൂഷകൾ ഭക്തിസാന്ദ്രമായി.
ഞായറാഴ്ച രാത്രി സന്ധ്യാ പ്രാർത്ഥനയോടുകൂടി തിരുപറവി ശുശ്രൂഷകൾക്ക് തുടക്കമായി. സൂത്താറ പ്രാർത്ഥന , പാതിരാ പ്രാർത്ഥന എന്നിവക്കു ശേഷം ക്രിസ്തുമസിന്റെ  ഏറ്റവും അനുഗ്രഹകരമായ തീജ്വാല ശുശ്രൂഷക്കായി വൈദീകനും,  മദ്ബഹാശുശ്രൂഷകരും, വിശ്വാസികളും പ്രദക്ഷിണമായി ചാപ്പലിന് മുന്നിലുള്ള പ്രത്യേക ഒരുക്കിയ  തീജ്വാലക്ക് മുന്നിലെത്തി. വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ പ്രത്യേക പ്രാർത്ഥന നടത്തി തീജ്വാലക്ക് തീ കത്തിച്ചു. സുഗന്ധദ്രവ്യം കുന്തിരിക്കം വൈദീകനും വിശ്വാസികളും തീജ്വാലയിൽ സമർപ്പിച്ച്  എല്ലാവരും തീജ്വാലയെ വണങ്ങി
മദ്ബഹായിലെ നാലു ദിക്കുകളിലേക്കും സ്ലീബാ ആഘോഷവും നടത്തി.

പ്രഭാത പ്രാർത്ഥനയ്ക്കുശേഷം വിശുദ്ധ കുർബാനയും അർപ്പിച്ചു. വികാരി എല്ലാവർക്കും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്തുമസ് ആശംസകൾ നേർന്നു.  സ്നേഹവിരുന്നും ഉണ്ടായി ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വികാരി ഫാദർ എൽദോസ് ചിറക്കുഴിയിൽ ,ട്രസ്റ്റി സി യു ശലമോൻ ,  സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)