നവ കേരള യാത്ര: ഒരു വിലയിരുത്തൽ*സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ് കാസിം കോയ പൊന്നാനി നടത്തിയ പരാമർശങ്ങൾ പ്രകാരം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ സാറും മറ്റ് മന്ത്രിമാരും നടത്തുന്ന നവ കേരളയാത്ര ലോകത്ത് തന്നെ വലിയ മാതൃകയാണെന്ന് വ്യക്തമാണ്. വികസന സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനും, പാവപ്പെട്ടവന്റെ കഷ്ടപ്പാട് ദുരിതങ്ങളും നേരിട്ട മനസ്സിലാക്കുന്നതിനും, കാർഷിക രംഗത്തും വ്യവസായരംഗത്തും വിദ്യാഭ്യാസരംഗത്തും കടലോര മേഖലയിലും വൻ മുന്നേറ്റങ്ങൾ നടത്തുന്നതിന് ഇത്തരം യാത്രകൾ ഉപകാരപ്പെടും. ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള അവശത അനുഭവിക്കുന്ന ആളുകളുടെ പ്രയാസങ്ങളും ഈ യാത്രയിലൂടെ കേട്ടുകൊണ്ടിരിക്കുകയാണ്. ലോകരാജ്യങ്ങൾ ഭരിക്കുന്ന ഭരണകർത്താക്കൾക്ക് തന്നെ മാതൃകയാണ് ഈ നവ കേരള യാത്ര.പലതരത്തിലുള്ള പ്രതിസന്ധികളും പ്രയാസങ്ങളും അതി ജയിച്ച് വളർന്നുവന്നൊരു നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തിന് മനുഷ്യന്റെ പ്രയാസങ്ങളും വിഷമങ്ങളും പ്രതിസന്ധികളും നേരിട്ടു മനസ്സിലാക്കാൻ സാധിക്കും എന്ന് ഉസ്താദ് കാസിം കോയ പറഞ്ഞു. വികസനത്തിലൂടെയും വിദ്യാഭ്യാസ രംഗത്തിലൂടെയും കേരളത്തിന്റെ യശസ്സു ഉയർത്തിക്കൊണ്ടുവന്ന മുഖ്യമന്ത്രിക്ക് കേരളത്തെ ഇനിയും ഒരുപാട് മുമ്പോട്ടു കൊണ്ടുപോകാൻ സാധിക്കും എന്നും അദ്ദേഹം പരാമർശിച്ചു.പട്ടിണിയില്ലാതെയും, അന്തിയുറങ്ങാൻ പാവപ്പെട്ടവർക്ക് ഒരു വീടും, ആരോഗ്യരംഗത്ത് ഉയന്ന നിലവാരത്തുള്ള സേവനങ്ങളും കാഴ്ചവച്ച ഈ സർക്കാരിന് എല്ലാത്തരത്തിലും ആശംസകൾ അർപ്പിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ കാഴ്ചവച്ച ഈ മുഖ്യമന്ത്രിക്ക് നവ കേരള യാത്രയിലൂടെ ജനങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കാനും അത് പരിഹരിക്കാനും കഴിയുമെന്നതാണ് പ്രതീക്ഷിക്കുന്നത്.നവ കേരള യാത്രയെ ഒരു കാരണവുമില്ലാതെ എതിർക്കുന്നത് ശരിയല്ല. അത് കേരള ജനത ഒന്നടങ്കം തള്ളിക്കളയും. ബഹുമാനപ്പെട്ട കേരള ഗവർണർ നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന കോപ്രായത്തരങ്ങൾ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. അത് കൂടി കേരള ജനത തള്ളിക്കളയും.കേരളത്തിന്റെ വികസനത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള ഈ യാത്രയെ കേരള ജനത എല്ലാവിധത്തിലും പിന്തുണയ്ക്കുമെന്ന് ഉറപ്പാണ്.

ponnani channel
By -
0
നവ കേരള യാത്ര: ഒരു വിലയിരുത്തൽ
സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ് കാസിം കോയ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)