ശിഹാബ് തങ്ങള്‍ സഹകരണ മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി സംഘത്തിന്‍റെ ജനറല്‍ ബോഡി യോഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ശിഹാബ് തങ്ങള്‍ ഹോസ്പിറ്റലിന്‍റെ വിജയമെന്നും ആതുരാലയത്തെ സമീപിക്കുന്നവര്‍ക്ക് രോഗ ശാന്തി നല്‍കുന്നത് അവര്‍ സമീപിക്കുന്ന സ്ഥാപനത്തിന്‍റെ വിശ്വാസ്യതയും ഡോക്ടര്‍മാരുടെ വൈദഗ്ദ്ധ്യവുമാണ്.അത് സമന്വയിപ്പിക്കാന്‍ ശിഹാബ് തങ്ങള്‍ ഹോസ്പിറ്റലിനു കഴിഞ്ഞിരിക്കുന്നു എന്നും ,സഹകാരികളുടെ ആത്മ വിശ്വാസത്തിന്‍റെ പ്രതിഫലനമാണ് നിറഞ്ഞു കവിഞ്ഞ ഈ സദസ്സ് എന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബിയാന്‍കോ കാസില്‍ കണ്‍വെക്ഷന്‍ സെന്‍ററില്‍ വെച്ചു ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കീഴേടത്തില്‍ ഇബ്രാഹിം ഹാജി സ്വാഗതം ആശംസിച്ചു. സംഘത്തിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടും വരവു ചിലവു കണക്കുകളും സെക്രട്ടറി അഡ്വ. എ. കെ മുഹമ്മദ് മുസമ്മില്‍ വായിച്ചു അവതരിപ്പിച്ചു.
ഹോസ്പിറ്റലില്‍ ഡയാലിസിസ് വിഭാഗം ആരംഭിക്കുന്നതിലേക്ക് ഡയറക്ടര്‍ വള്ളിയേങ്ങല്‍ കുഞ്ഞിമോന്‍ ഹാജി 2 ഡയാലിസിസ് മെഷീനും, ഡയറക്ടര്‍ പാറപ്പുറത്ത് മൊയ്തീന്‍കുട്ടി എന്ന ബാവഹാജി ഒരു ഡയാലിസിസ് മെഷീനും , പാരാമൗണ്ട് ഗ്രൂപ്പ് ചെയര്‍മാന്‍ വാക്കയില്‍ ഷംസുദ്ദീന്‍ അവര്‍കള്‍ ഒരു മെഷീനും നല്‍കുന്നതിന്, ഡയാലിസിസ് മെഷീനുകളുടെ തുകക്കുള്ള ചെക്കുകള്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. ഡെന്‍റല്‍ വിഭാഗത്തിലെ ഏറ്റവും നൂതനമായ ഹൈഡ്രാ ഫേഷ്യല്‍ സംവിധാനം തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റല്‍ വെബ്സൈറ്റ് സംവിധാനം കുറുക്കോളി മൊയ്തീന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു.
കാത്ത് ലാബ് സംവിധാനത്തെ കുറിച്ച്, ഫെസിലിറ്റി ചെയര്‍മാന്‍ ഡോ. കെ പി ഹുസൈന്‍ കാത്ത് ലാബ് പ്രവര്‍ത്തി പൂര്‍ത്തീകരണത്തിലാണെന്നും അടുത്ത മാസം കാത്ത് ലാബ് വിഭാഗം തുറന്നു കൊടുക്കുമെന്നും അറിയിച്ചു. ആശംസകളര്‍പ്പിച്ചു കൊണ്ട് തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കൂടിയായ ഡയറക്ടര്‍ കെ. പി മുഹമ്മദ് കുട്ടി, ഡയറക്ടര്‍മാരായ വള്ളിയേങ്ങല്‍ കുഞ്ഞിമോന്‍ ഹാജി, മുഹമ്മദ് അഷറഫ് ചെറുവക്കത്ത്, അബ്ദുള്ളക്കുട്ടി അമ്മേങ്ങര, അബ്ദുല്‍ വാഹിദ് കൈപ്പാടത്ത്, എ. പി സുധീഷ്, സഹിറാാനു തെയ്യപ്പാട്ട്, സാബിറ കബീര്‍, സൈന കീഴേടത്തില്‍ തുടങ്ങിയവരും മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായ എം. അബ്ദുള്ളക്കുട്ടി , വെട്ടം ആലിക്കോയ, കീഴേടത്തില്‍ ഷാഫി ഹാജി, അഹമ്മദ് മൂസ, കണ്ടാത്ത് കുഞ്ഞിപ്പ, പാരാമൗണ്ട് ഷംസുദ്ദീന്‍,കെ. എം ഹസ്സന്‍, പി. കോയ തുടങ്ങിയവരും സംസാരിച്ചു.
ആയിരത്തില്‍ പരം അംഗങ്ങള്‍ പങ്കെടുത്ത പൊതു യോഗത്തിലെ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എ അബ്ദുല്‍ റഷീദ്, ഫിനാന്‍സ് മാനേജര്‍ കാര്‍ത്തികേയന്‍ , മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുസ്തഫ, എന്നിവര്‍ മറുപടി നല്‍കി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. അബ്ദുറഹിമാന്‍, ഓപ്പറേഷന്‍ ഹെഡ് ജസ്റ്റിന്‍ ജോസഫ് , ഡോ. സൈഫുദ്ദീന്‍, ഡോ. അയ്യൂബ് , പര്‍ച്ചേസ് മാനേജര്‍ ടി ഇ അബ്ദുല്‍ വഹാബ് , പി. ആര്‍ ഒ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മാനേജര്‍ കെ. പി ഫസലുദ്ദീന്‍ നന്ദി പറഞ്ഞു.