കായിക മഹോത്സവ സമാപനം.തിരുരിൽ ഞായറാഴ്ച സാംസ്കാരിക ഘോഷയാത്ര.

ponnani channel
By -
0
തിരുർ:ജില്ലാ സ്പോർട്സ് കൗൺസിലിന്റെ
ആഭിമുഖ്യത്തിൽജില്ലയിലെ വിവിധ ഭാഗങ്ങളിൽനടന്നു വരുന്നകായിക മഹോത്സവത്തിന്റെസമാപനത്തോടനുബന്ധിച്ച്തിരൂരിൽ  ഡിസംബർ 31
ഞായറാഴ്ച  സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കുമെന്ന്സംഘാടകർ വാർത്താ സമ്മേളനത്തിൽപറഞ്ഞു.

നാളെ ഞായറാഴ്ച വൈകിട്ട്4 മണിക്ക്റിംഗ് റോഡിൽ നിന്നും
ആരംഭിക്കുന്ന ഘോഷയാത്ര
താഴെപ്പാലംഎം.ഇ.എസ് സെൻട്രൽ സ്കൂളിൽ സമാപിക്കും.

സാംസ്കാരിക ഘോഷയാത്രയിൽ
ജനപ്രതിനിധികൾ,
ഉദ്യോഗസ്ഥർ, ദേശീയ, അന്തർദേശീയ
കായിക താരങ്ങൾ
സാംസകാരിക പ്രവർത്തകർ ,
വിവിധ ആയോധന കലകൾ, നാടൻ കലാരൂപങ്ങൾ, വാദ്യഘോഷങ്ങൾ
കുടുംബശ്രി , 
ഐ.സി.ഡി.എസ്
എൻ.എസ്.എസ്
പോലീസ് വളണ്ടിയർമാർ
തുടങ്ങിയവർ അണിനിരക്കും.
 
പത്തോളം വിദേശ രാജ്യങ്ങളിൽ നിന്നുള്ള
കായിക താരങ്ങളും
കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള  ഫുട്ബോൾ ടീമുകളിലെ താരങ്ങളും
ഘോഷയാത്രയിൽ അണിനിരക്കും.

തുടർന്ന് എം.ഇ.എസ് സെൻട്രൽ സ്കുളിൽ നടക്കുന്നസമാപന പരിപ്പാടിയിൽ
കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹ്നിക്കും.നഗരസഭാ ചെയർപേഴ്സൺ എ.പി. നസീമ, തിരുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
അഡ്വ. യു സൈനുദ്ധീൻ ,
കേരള സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്യു ഷറഫലി,കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട്
നവാസ് മീരാൻ ,തുടങ്ങി ജനപ്രതിനിധികളുംകായിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.കഴിഞ്ഞ 5 ദിവസങ്ങളിലായി ജില്ലയിലെ 5 കേന്ദ്രങ്ങളിലായി നടന്ന വിവിധ കായിക മത്സര വിജയികൾക്ക് വേദിയിൽ സമ്മാന വിതരണം നടത്തുംതുടർന്ന് വിവിധ ആയോധന കലകൾ,നൃത്ത ന്യത്തങ്ങൾ, ഗസൽ എന്നിവ അരങ്ങേറും.
 
പത്രസമ്മേളനത്തിൽ
ആഷിഖ് കൈനിക്കര , അൻവർ സാദത്ത് കള്ളിയത്ത്മുജീബ് താനാളൂർ,സലാം പി ലില്ലിഇ.ഫൈസൽ ബാബു പി.അബ്ദുൽ ജലീൽഎ.പി. തെസ്നിംകെ സനുബിയ
 എന്നിവർ പങ്കെടുത്തു.




Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)