ഒരേ ദിവസം രണ്ട് വിമാനാപകടങ്ങൾ; ദമ്പതികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി
By -
12/30/2023 12:05:00 AM1 minute read
0
റോം: ഒരേ ദിവസം രണ്ട് വ്യത്യസ്ത വിമാനാപകടങ്ങളിൽ നിന്നായി അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികൾ. 30 കാരനായ സ്റ്റെഫാനോ പിരില്ലിയും പങ്കാളി 22 കാരി അന്റൊനീറ്റ ദെമാസിയുമാണ് മൈലുകൾക്കപ്പുറമുണ്ടായ രണ്ട് അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇരുവരും സഞ്ചരിച്ചിരുന്ന വിമാനങ്ങൾക്ക് കേടുപാട് സംഭവിക്കുകയും അഗ്നിരക്ഷാസേന ഇരുവരെയും രണ്ട് അപകടങ്ങളിൽ നിന്നും രക്ഷപ്പെടുത്തുകയുമായിരുന്നു.അന്റൊനീറ്റയ്ക്ക് ഇടുപ്പെല്ലിന് പരിക്കേറ്റിട്ടുണ്ട്. ഇവരുമായി പറന്ന പൈലറ്റിനും ചെറിയ പരിക്കേറ്റതൊഴിച്ചാൽ വലിയ അപകടം സംഭവിച്ചിട്ടില്ല. സ്റ്റെഫാനോയുടെ പരിക്കുകൾ ഗുരുതരമല്ല. എന്നാൽ ഇരു വിമാനങ്ങളിലെയും പൈലറ്റുമാരുടെ ആരോഗ്യനില തൃപ്തികരമല്ല.
അന്റൊനീറ്റയുടെ ആദ്യ ആകാശയാത്രാ അനുഭവമായിരുന്നു ഇതെന്നും എന്നാൽ അപകടത്തിൽ കലാശിച്ചതിൽ ദുഃഖമുണ്ടെന്നും പങ്കാളി സ്റ്റെഫാനോ പറഞ്ഞു. ഒരു മനോഹരമായ കുറിപ്പിലൂടെയാണ് ഞങ്ങളുടെ പ്രഭാതം ആരംഭിച്ചത്. എന്നാൽ രണ്ട് അപകടങ്ങളിലായാണ് അവസാനിച്ചത്. പക്ഷേ മരണം സംഭവിച്ചില്ലല്ലോ എന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണെന്നും സ്റ്റെഫാനോ പറഞ്ഞു. എന്നാൽ തങ്ങളുടെ മനസ്സ് പൈലറ്റുമാർക്കൊപ്പമാണെന്നും സ്റ്റെഫാനോ വ്യക്തമാക്കി. എല്ലാവരുടെയും ആരോഗ്യനില ഉടൻ മെച്ചപ്പെടുമെന്നും ആശുപത്രി വിടുമെന്നും പ്രത്യാശിക്കുന്നതായും സ്റ്റെഫാനോ പറഞ്ഞു.
Tags: