കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ന്റെ നേതൃത്വത്തില്‍ ജനുവരി 18 ന് വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും

ponnani channel
By -
0

 


മലപ്പുറം : കര്‍ഷക തൊഴിലാളി  ക്ഷേമനിധി  ആനുകൂല്യങ്ങളുടെ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക,കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഉപാധിരഹിതമായി നല്‍കുക, ക്ഷേമനിധി ആനൂകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി  ഫെഡറേഷന്‍ (ബികെഎംയു) ന്റെ നേതൃത്വത്തില്‍ ജനുവരി 18 ന് വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ധര്‍ണ്ണയും മാര്‍ച്ചും വിജയിപ്പിക്കാന്‍ ബി കെ എം യു ജില്ലാ ക്യാമ്പ് പരിപാടികള്‍ ആവിഷ്‌ക്കരിച്ചു.  കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ ജി സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍  സിപിഐ ജില്ലാ സെക്രട്ടറി പി. കെ. കൃഷ്ണദാസ് മുതിര്‍ന്ന കര്‍ഷക തൊഴിലാളികളെ ആദരിച്ച് ഉദ്ഘാടനം ചെയ്തു. ബി കെ എം യു സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ പളളിക്കാപ്പില്‍, എ ഐ ടി യു സി ജില്ലാ സെക്രട്ടറി  കെ പ്രഭാകരന്‍, ബി കെ എം യു ജില്ലാ സെക്രട്ടറി ഒ കെ അയ്യപ്പന്‍, ഷെഫീര്‍ കിഴിശ്ശേരി , കേരള മഹിളാ സംഘം ജില്ലാ പ്രസിഡന്റ് കെ സുലോചന,  സിപിഐ മണ്ഡലം സെക്രട്ടറി ഇ. കുട്ടന്‍, ബി കെ എം യു ജില്ലാ എക്‌സി മെമ്പര്‍  ഇ ടി വേലായുധന്‍, മാമ്പ്രം കോയ എന്നിവര്‍ സംസാരിച്ചു.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)