ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ 2023-24 അദ്ധ്യയന വർഷത്തിലെ ഫെസ്റ്റും പ്രതിഭാ സംഗമവും എം.പി ഇ.ടി മുഹമ്മദ്‌ ബഷീർ ഉദ്ഘാടനം നിർവ്വഹിക്കുന്നു..

ponnani channel
By -
0
ജന സാഗരമായി ഐ.എസ്.എസ് ഫെസ്റ്റ് കലോപ്സിയ 2K24..

പൊന്നാനി: 2023-24 അദ്ധ്യയന വർഷത്തിലെ ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഫെസ്റ്റും ദേശീയ - സംസ്ഥാന പ്രതിഭകളായ വിദ്യാർത്ഥികളെ അനുമോദിക്കുന്ന പ്രതിഭാ സംഗമവും കലോപ്സ 2K24 ജന സാഗരമായി മാറി...

ഫെസ്റ്റിന്റെയും പ്രതിഭാ സംഗമത്തിന്റെയും ഉദ്ഘാടനം ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി നിർവ്വഹിച്ചു. മത ഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച് കൊണ്ട് പൊന്നാനി താലൂക്കിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തനമാരംഭിച്ച് കഴിഞ്ഞ 50 വർഷത്തിലധികമായി ജൈത്ര യാത്ര തുടരുന്ന ഐ.എസ്.എസ് ഇന്ന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വ്യത്യസ്ത മേഖലകളിൽ അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമായി തീർന്നതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി...

ദേശീയ-സംസ്ഥാന തലങ്ങളിൽ പ്രതിഭകളായ വിദ്യാർത്ഥികളെ അനുമോദിച്ച പ്രതിഭാ സംഗമത്തിൽ ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി, ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭ അംഗം സി.വി ജമീല, ജില്ലാ വൈസ് പ്രസിഡന്റ്‌ എം.സി നസീർ, മുൻ പ്രിൻസിപ്പാൾ വി. മൂസ മൗലവി, പൊന്നാനി മൗനത്തുൽ ഇസ്‌ലാം അസോസിയേഷൻ സെക്രട്ടറി എ. എം അബ്ദുസമദ്, ഐ.എസ്.എസ് പ്രസിഡന്റ്‌ പി.വി അബ്ദുൽ ലത്തീഫ്, വൈസ് പ്രസിഡന്റുമാരായ പി.വി ബാവക്കുട്ടി മാസ്റ്റർ, പി. മുഹമ്മദ്‌ പൊന്നാനി, എക്സിക്യൂട്ടീവ് മെമ്പർ ഡോ. പി.വി ഹബീബ് റഹ്മാൻ, ജമാഅത്തെ ഇസ്‌ലാമി പൊന്നാനി ഏരിയ പ്രസിഡന്റ്‌ പി. അബ്ദുസലാം, വൈസ് പ്രസിഡന്റ്‌ ആർ.വി അഷ്‌റഫ്‌, പ്രിൻസിപ്പാൾ പി.കെ അബ്ദുൽ അസീസ്, അക്കാഡമിക് കോർഡിനേറ്റർ പി.വി അബ്ദുൽ ഖാദർ, പി.ടി.എ പ്രസിഡന്റ്‌ എ.കെ കാസിം, വൈസ് പ്രസിഡന്റ്‌ ലത്തീഫ് മാസ്റ്റർ, മദർ പി.ടി.എ പ്രസിഡന്റ്‌ റോഷ്‌നി പാലക്കൽ, ഹയർ സെക്കണ്ടറി വിഭാഗം പി.ടി.എ പ്രസിഡന്റ്‌ അക്ബർ, ഹെഡ്മിസ്ട്രസ്സ് പി. ഗീത, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ മുഹമ്മദ്‌ ശിഹാബുദ്ദീൻ, വൈസ് പ്രിൻസിപ്പാൾ ജീജ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി...

കഴിഞ്ഞ 28 വർഷമായി പ്രിൻസിപ്പാളായി തുടരുന്ന പി.കെ അബ്ദുൽ അസീസ്, പാഠ്യ-പാഠ്യേതര മേഖലകളിൽ മികച്ച നേട്ടങ്ങൾക്ക് പിന്നിൽ നേതൃപരമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഹെഡ്മിസ്ട്രസ്സ് പി. ഗീത, തൈഖോണ്ടോയിൽ മികച്ച പരിശീലനം നൽകി കൊണ്ടിരിക്കുന്ന മാസ്റ്റർ പി.പി ഫൈസൽ, സംസ്ഥാന ശാസ്ത്രമേള പ്രവൃത്തി പരിചയ മേളയിലെ മികച്ച നേട്ടങ്ങൾക്ക് പിന്നിൽ പരിശീലനം നൽകിയ സൈനുദ്ധീൻ മാസ്റ്റർ & റാബിയ ടീച്ചർ, കലോത്സവ നേട്ടങ്ങൾക്ക് പിന്നിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാർഗനിർദ്ദേശങ്ങൾ നൽകി മുന്നോട്ട് നയിച്ച കെ.വി മുഹമ്മദ്‌ റിയാസ്, തുടർച്ചയായി രണ്ടാം തവണയും സംസ്ഥാന കലോത്സവത്തിൽ ഹിന്ദി പ്രസംഗത്തിൽ എ ഗ്രേഡ് നേടിയ റിദ ജർജീസിന് പരിശീലനം നൽകിയ എം.വി സീനത്ത് ടീച്ചർ, സ്പോർട്സ് & ഗെയിംസ് ഇനങ്ങളിലെ മികച്ച നേട്ടങ്ങൾക്ക് പിന്നിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയ കായികധ്യാപകൻ വി.കെ സെമീൽ എന്നിവരെയും ഐ.എസ്.എസ് കുടുംബം ആദരിച്ചു...
 
പ്രശസ്ത ഗായകൻ ഫിറോസ് ബാബു മുഖ്യ അതിഥിയായിരുന്ന ഫെസ്റ്റിൽ പുതിയ കാലത്ത് രക്ഷിതാക്കളുടെ ദൗത്യം എന്ന വിഷയത്തിൽ പ്രമുഖ യുവ പണ്ഡിതനും വാഗ്മിയുമായ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഡോ. നഹാസ് മാള രക്ഷിതാക്കളോട് സംവദിച്ചു...


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)