ചാലിശേരി സ്കൂൾ സ്റ്റേഡിയത്തിൽ അഖില കേരള ഫുട്ബോൾ മേള 21 ന്

ponnani channel
By -
0


 ചാലിശ്ശേരി ഗവ:ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തെ സ്റ്റേഡിയത്തിൽ ആദ്യമായി ഫ്ലളഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ മേളയ്ക്ക് കളമൊരുങ്ങുന്നു


ഗ്രാമത്തിൻറെ ചിരകാല സ്വപ്നമായിരുന്നു ഫുട്ബോൾ സ്റ്റേഡിയം കഴിഞ്ഞ സെപ്റ്റംബർ ഏഴിനാണ്  മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിച്ചത്.മൈതാനത്ത് ലഭിച്ച സ്റ്റേഡിയത്തിൽ ഫുട്ബോൾ മേള നടത്തണമെന്ന് നാട്ടിലേക്കായിക പ്രേമികളുടെ ഏറെക്കാലത്തെ ആഗ്രഹത്തിന് സഫലമാവുകയാണ് സ്കൂൾ മൈതാനം


ഗ്രാമത്തിലെ ഒട്ടനവധി കായിക താരങ്ങളെ വളർത്തിയെടുത്ത  പ്രസിദ്ധമായ ജി.സി.സി.ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുംജീവകാരുണ്യമേഖലയിൽനിറസാന്നിധ്യമായ

മുക്കിലെപീടിക മഹാത്മ ചാരിറ്റബിൾ ട്രസ്റ്റും  സംയുക്തമായാണ് 2024 ജനുവരി 21 മുതൽ ഗവ: ഹയർസെക്കണ്ടറി സ്കൂൾ മൈതാനത്ത് അഖില കേരള സെവൻസ് ഫുട്ബോൾ മേള സംഘടിപ്പിക്കുന്നത് മേളയുടെ വിജയത്തിനായി ഗ്രാമവാസികൾ ഏറെ ആഹ്ലാദത്തോടെയാണ് മുന്നോട്ട് വരുന്നത്. സ്കൂൾ സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2007 ലാണ് മൈതാനം നവീക്കരിക്കുന്നതിനായി താൽക്കാലിക ഗ്യാലറിയിൽ ഫ്ളഡ് ലൈറ്റ്  പന്ത് കളി നടത്തിയിരുന്നു.


മേളയുടെ ഒരുക്കത്തിനായി തദ്ദേശ സ്വയഭരണ എക്സെസ് മന്ത്രി എം.ബി രാജേഷ് ,  പൊന്നാനി എം.പി.ഇ.ടി.മുഹമ്മദ് ബഷീർ മുഖ്യ രക്ഷാധികരികളായും പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി , പി.ടി. എ പ്രസിഡന്റ് പി.വി. രജീഷ് , തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രിയ കക്ഷി നേതാക്കൾ രക്ഷാധികാരികളായും  ചെയർമാൻ റോബർട്ട് തമ്പി , കൺവീനർ എ.എം നൗഷാദ് , കോഡിനേറ്റർ എ.എം. ഇക്ബാൽ , ടെക്നിക്കൽ അഡ്വൈസർ കേരള പോലീസ് ഫുട്ബോൾ ക്യാപറ്റൻ ശ്രീരാഗ് , ട്രഷറർ ടി.എം ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള  150 പേരടങ്ങുന്ന വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം നടക്കുന്നു

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)