ജില്ല പഞ്ചായത്ത് 60 ലക്ഷം രൂപ അനുവദിച്ചു; പുതിയ കടപ്പുറത്ത് ഫിഷ്ലാൻഡ് സെൻ്റർ, വലനൈത്ത് കേന്ദ്ര നിർമ്മാണം തുടങ്ങി

ponnani channel
By -
0

 


തിരൂർ: നിറമരുതൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പുതിയ കടപ്പുറത്ത് നിർമ്മിക്കുന്ന ഫിഷ്ലാൻഡ് സെൻറർ, വലനെയ്ത്ത് കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതു പദ്ധതിയിൽ 60 ലക്ഷം രൂപ വകയിരുത്തിയാണ് തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ഏറെ കാലമായുള്ള ആവശ്യത്തിന് പരിഹാരം കാണുന്നത്. മത്സ്യത്തൊഴിലാളി കുടുംബാംഗമായ കാമ്പ്രത്ത് മനാഫ് എന്ന വ്യക്തിയാണ് പദ്ധതിക്കാവശ്യമായ സ്ഥലം വിട്ടുനൽകിയത്.  സമയബന്ധിതമായി പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി പറഞ്ഞു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സൽമത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിമോൾ കാവിട്ടിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി. സാജിറ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.പി. സഹദുള്ള, കെ.ടി. ശശി, ആബിദ പുളിക്കൽ, കുഞ്ഞിപ്പ ചാരാത്ത്, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ കാമ്പ്രത്ത് അബ്ദുള്ള, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഹനീഫ മാസ്റ്റർ, ഷെരീഫ് ഹാജി, ദാസൻ കുന്നുമ്മൽ, കെ.എം. നൗഫൽ, സി.പി. ഉമ്മർ, കെ.പി. കോയമോൻ, കെ. സാവാൻകുട്ടി, സി.പി. അക്ബർ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ എഞ്ചിനിയറിംഗ് വിംഗ് ഉദ്യോഗസ്ഥാരും മത്‍സ്യത്തെഴിലാളി സംഘടനാ പ്രതിനിധികളും, വള്ളക്കാരും ഉൾപ്പടെ ധാരാളം തീരദേശവാസികളും പങ്കെടുത്തു.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)