തമിഴ്നാട് ഗോപാലപുരത്ത് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു

ponnani channel
By -
0 minute read
0

 പൊള്ളാച്ചി: പാലക്കാടിന് സമീപം തമിഴ്നാട് ഗോപാലപുരത്ത് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. വണ്ണാമട സ്വദേശി നന്ദകുമാറി(26)നാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഉച്ചക്ക് 12 മണിയോടെ ഗോപാലപുരം ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം.


ന്ദകുമാറിന്റെ തലയ്ക്കും കൈക്കുമാണ് വെട്ടേറ്റത്. പരിക്കേറ്റ യുവാവിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊള്ളാച്ചി താലൂക്ക് പൊലീസ് കേസെടുത്തു. പ്രതികൾ കസ്റ്റഡിയിലില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)