എടപ്പാൾ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ponnani channel
By -
0


എടപ്പാൾ :  ഗ്രാമ പഞ്ചായത്തിലെ ജനകീയാസൂത്രണം 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് സിവി സുബൈദ ടീച്ചറയുടെ അധ്യക്ഷതയിൽ  സെമിനാർ പൊന്നാനി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖ വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ് അവതരിപ്പിച്ചു.

 ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് പി പി മോഹൻദാസ്, ആർ ഗായത്രി, കെ പ്രഭാകരൻ, ആസിഫ് പൂക്കരത്തറ, പി വി രാധിക, എൻ ആർ അനീഷ്, എ ദിനേശൻ, കെ വിജയൻ, സി രവീന്ദ്രൻ, നാസർ, തുടങ്ങിയവരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി  പ്രതിനിധികളും സംസാരിച്ചു. വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ സ്വാഗതവും

സെക്രട്ടറി  സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.  ഉച്ചയ്ക്ക് ശേഷം ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചയും ക്രോഡീകരണവും നടക്കും

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)