കൊല്ലത്ത് പതിനേഴുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു; പ്രതി ഷിജുമോൻ അറസ്റ്റിൽ

ponnani channel
By -
0 minute read
0

 


കൊല്ലം: പതിനേഴുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ 49 കാരനെ ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഗസ്ത്യക്കോട് ഗൗരിഗിരിയില്‍ ഷിജുമോനാണ് പിടിയിലായത്. പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസ് നടപടി. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ മാതാവില്ലെന്ന് മനസിലാക്കി അവിടെയെത്തിയ ഷിജുമോന്‍ ശീതളപാനിയത്തില്‍ മദ്യം കലര്‍ത്തി പീഡിപ്പിക്കുകയായിരുന്നു.മുമ്പ് വളര്‍ത്തു നായയെ വില്‍പ്പന നടത്തിയത് വഴി പെണ്‍കുട്ടിയുടെ കുടുംബവുമായി പ്രതിക്ക് പരിചയമുണ്ടായിരുന്നു. ഈ പരിചയം മുതലെടുത്താണ് പ്രതി വീട്ടില്‍ എത്തിയത്. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് ഉൾപ്പെടെ ചേർത്ത് പൊലീസ് കേസെടുത്തു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)