അഴിമതി കലയായി കൊണ്ടുനടക്കുന്നവരുണ്ട്, അഴിമതി കുറഞ്ഞാൽ പോര ഇല്ലാതാക്കണം'; മുഖ്യമന്ത്രി

ponnani channel
By -
0


 കൊച്ചി: അഴിമതി കുറഞ്ഞാൽ പോര ഇല്ലാതാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി കൂടിയ സ്ഥലം ഏതാണെന്ന് എല്ലാവർക്കും അറിയാമല്ലോയെന്ന് ചോദിച്ച മുഖ്യമന്ത്രി അഴിമതി കലയായി കൊണ്ടുനടക്കുന്നവരുണ്ടെന്നും ചൂണ്ടിക്കാണിച്ചു. ചില പ്രത്യേക ആളുകളാണ് അത് അവകാശമായി കൊണ്ടു നടക്കുന്നത്. ചെയ്ത ജോലിക്കുള്ള ശമ്പളമാണ് അവകാശം, മറ്റൊരു ജോലി ജനസേവനമാണ് ഉത്തരവാദിത്തപ്പെട്ട കസേരയിലിരിക്കുന്നവരുടെ ചുമതല ജനസേവനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശവകുപ്പിൻ്റെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന കെ സ്മാർട്ട് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി ഗോകുലം കൺവെൻഷനിലായിരുന്നു കെ സ്മാർട്ട് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ്. എട്ടിന സേവനങ്ങളാണ് കെ സ്മാർട്ട് വഴി തുടക്കത്തിൽ ജനങ്ങളിലേക്ക് എത്തുക.

ചില ശീലങ്ങൾ ഉപേക്ഷിച്ചേ മതിയാകുവെന്നും തെറ്റായ ശീലങ്ങൾ ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതെല്ലാം എത്രകണ്ടതാണെന്ന് പറഞ്ഞ് ചിലർ നടക്കുന്നുണ്ട്. ഉദാഹരണം ഇപ്പോൾ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് സേവനം ലഭ്യമാകണം. അപേക്ഷകരെ അനാവശ്യമായി പീഡിപ്പിക്കരുത്. ആരും അതിനെ ന്യായികരിക്കില്ല. കെ സ്മാർട്ട് ഒരു സുവർണാവസരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)