സംസ്ഥാനത്തിന് കിട്ടേണ്ട നികുതി പിരിച്ചെടുക്കാതെ പാർട്ടിക്കു വേണ്ടി സംഭാവന സ്വരൂപിക്കുന്ന സംവിധാനമായി ഇടതുപക്ഷ സർക്കാർ മാറി: അഡ്വ വി എസ് ജോയ്

ponnani channel
By -
0

മൊറയൂർ: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരെ അപായപ്പെടുത്താനും ആക്രമിക്കാനും ശ്രമിച്ച പോലീസിനും പിണറായി സർക്കാരിനുമെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മോങ്ങത്ത് ഫാസിസ്റ്റ് വിരുദ്ധ സദസ്സ് നടത്തി.

സർക്കാർ ജീവനക്കാർക്ക് ഉള്ള ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചും നിർധനാരായവർക്ക് ലഭിക്കേണ്ട ക്ഷേമ പെൻഷനുകളും മറ്റു സാമ്പത്തിക ആനുകൂല്യങ്ങളും കൊടുക്കുവാൻ സാധിക്കാതെ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട സർക്കാർ കിട്ടേണ്ട നികുതി പിരിക്കാതെ സ്വർണ്ണം ബാർ കോറി തുടങ്ങിയ വ്യവസായ മുതലാളിമാരിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട് പാർട്ടി ഫണ്ട് സ്വരൂപിച്ച് നടക്കുകയാണ് സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് വിഎസ് ജോയ് സംസാരിച്ചു.
മൊറയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അജ്മൽ ആനത്താൻ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി പി പി ഹംസ മുഖ്യപ്രഭാഷണം നടത്തി.

 സത്യൻ പൂക്കോട്ടൂർ, ആനക്കച്ചേരി മുജീബ്, തയ്യിൽ ഉമ്മർ, ടി പി യൂസഫ്, കെ പി മുഹമ്മദ് ഷാ ഹാജി, സി കെ ഷാഫി, സി രായിൻകുട്ടി ഹാജി, ബഷീർ തോട്ടേക്കാട്, കോട്ട മൂസ, ആനത്താൻ  അബൂബക്കർ ഹാജി, പി പി മുഹമ്മദ് കുട്ടി, ഹരിദാസ് പുൽപ്പറ്റ, സി കുഞ്ഞാപ്പ, ശശി പൂക്കോട്ടൂർ, സി ടി കൃഷ്ണൻകുട്ടി, കമാൽ ശരീഫ് പി, ബംഗാളത്ത് ശിഹാബുൽ ഹഖ്, ശാന്തി പി, വാളപ്ര അഹമ്മദ് കുട്ടി മാസ്റ്റർ, കെ കെ മുഹമ്മദ് റാഫി, പി കെ മുഹമ്മദാലി തുടങ്ങിയവർ സദസ്സിന് നേതൃത്വം കൊടുത്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)