കുറ്റിപ്പുറം പഞ്ചായത്തിലെ ഏഴു റോഡുകളുടെ നിർമാണപ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു.

ponnani channel
By -
0 minute read
0


കുറ്റിപ്പുറം: ആസ്തിവികസന പദ്ധതിയിൽനിന്ന്‌ 80 ലക്ഷം രൂപ അനുവദിച്ച പഞ്ചായത്തിലെ ഏഴു റോഡുകളുടെ നിർമാണപ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു.


എൻ.എച്ച്. പാണ്ടികശാല കുണ്ടുകാട് കണ്ണംപറമ്പ് റോഡ് നവീകരണം 10 ലക്ഷം, പകരനെല്ലൂർ അമ്പലപ്പടി എസ്.സി കോളനി റോഡ് നവീകരണം 10 ലക്ഷം, കരിമ്പനപ്പീടിക അമ്പലപ്പറമ്പ് റോഡ് നവീകരണം 10 ലക്ഷം, പതീപറമ്പ് ആനപ്പടി റോഡ് നവീകരണം 10 ലക്ഷം, എം.പി. കുഞ്ഞിമുഹമ്മദ് സാഹിബ് സ്‌മാരക റോഡ് നവീകരണം 10 ലക്ഷം, കായൽപ്പാടം നീർപ്പുഴക്കുളങ്ങരക്കാട്ടിൽ റോഡ് 10 ലക്ഷം, കൊളക്കാട് ജി.എൽ.പി.എസ്. മാനുട്ടിപ്പടി റോഡ് 10 ലക്ഷം, കായൽപ്പാടം നീർപ്പുഴക്കുളങ്ങരക്കാട്ടിൽ റോഡ് (രണ്ടാംഘട്ടം) 10 ലക്ഷം എന്നീ പ്രവൃത്തികൾക്കാണ് ഭരണാനുമതിയായത്.


 

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)