കാട്ടാക്കടയിൽ ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

ponnani channel
By -
0

 


തിരുവനന്തപുരം: കാട്ടാക്കടയിൽ ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. ശ്രീകണ്ഠൻ, ബിന്ദു ദമ്പതികളുടെ മകൻ അനന്തൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിന്ദുവിന്റെ സഹോദരി മഞ്ജുവിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കൊണ്ണിയൂർ സൈമൺ ന​ഗറിലാണ് സംഭവം.അയൽവാസിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് മഞ്ജു കുഞ്ഞിനെ എറിഞ്ഞത്. സംഭവത്തിന് ശേഷം സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളോട് കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തിയതായി പറഞ്ഞു. തുടർന്ന് നാട്ടുകാർ പൊലീസിനെയും അ​ഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)