മുസ്ലിം ലീഗിനെ എതിർക്കുന്ന യുവനേതാക്കളെ വെട്ടി സമസ്ത നേതൃത്വം

ponnani channel
By -
0 minute read
0

 മലപ്പുറം: മുസ്ലിം ലീഗിനെ എതിർക്കുന്ന യുവ നേതാക്കളെ വെട്ടി സമസ്ത നേതൃത്വം. പട്ടിക്കാട് ജാമിഅഃ നൂരിയ്യ വാർഷിക സമ്മേളനത്തിൽ നിന്നാണ് സമസ്തയിലെ യുവനേതാക്കളെ വെട്ടിയിരിക്കുന്നത്. മുസ്‌ലീം ലീഗ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചവരെയാണ് മാറ്റി നിർത്തിയത്.വെട്ടിനിരത്തിലിന് പിന്നിൽ ലീഗ് നേതാക്കളെന്ന് ആരോപണവുമായി സമസ്‌തയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.


 ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, റഷീദ്‌ ഫൈസി വെള്ളായിക്കോട്, മുസ്തഫ മുണ്ടുപാറ സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ എന്നിവരെയാണ് ഒഴിവാക്കിയത്. ജാമിഅഃസമ്മേളനത്തിൽ സ്ഥിരമായി പ്രഭാഷണം നടത്താറുള്ള നേതാക്കളെയാണ് ഒഴിവാക്കിയിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സ്വാദിഖലി ശിഹാബ്‌ തങ്ങളാണ് ജാമിഅഃ നൂരിയ്യ കോളേജ് പ്രസിഡന്റ്. സമസ്ത നേരിട്ട് നടത്തുന്ന സ്ഥാപനമാണ് പട്ടിക്കാട് ജാമിഅഃ നൂരിയ്യ കോളേജ്.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)