ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാള വിഭാഗം ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു

ponnani channel
By -
0


തിരുനാവായ : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാള വിഭാഗം തിരുനാവായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 2024 ജനുവരി 4 മുതൽ 10 വരെ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. സർവീസിൽ നിന്ന് വിരമിക്കുന്ന മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകനും അക്കാദമിക ചിന്തകനും മാതൃഭാഷാ പ്രവർത്തകനുമായ പ്രൊഫ. പി. പവിത്രനോടുള്ള ആദര സൂചകമായാണ് സർവകലാശാല വിപുലമായ സെമിനാർ സംഘടിപ്പിക്കുന്നത്. ആറ് രാജ്യങ്ങളിൽ നിന്നുള്ള 40 ഓളം അക്കാദമിക പണ്ഡിതരും ഗവേഷകരും തിരൂർ സംസ്കൃത സർവകലാശാല തിരുനാവായ കേന്ദ്രത്തിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കും. ആധുനികാനന്തര മലയാള ഭാവനയിലെയും ഭാവനാ വിമർശത്തിലെയും ഏറ്റവും ശ്രദ്ധേയങ്ങളായ മേഖലകളെ മുൻനിർത്തിയുള്ള 30 സെഷനുകളാണ് ആറ് ദിവസത്തെ സെമിനാറിലുണ്ടാവുക. രാവിലെ 10 മുതൽ വൈകീട്ട് 4 വരെയാണ് വിവിധ വിഷയങ്ങളിൽ സെമിനാർ നടക്കുക. എം.വി നാരായണൻ, സുനിൽ പി. ഇളയിടം, ബി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമ, പ്രൊഫ. എം. കൃഷ്ണൻ നമ്പൂതിരി,  പ്രൊഫ. കെ.ടി ഷംഷാദ് ഹുസൈൻ എന്നിവർ പങ്കെടുത്തു.



Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)