സിൽവർലൈൻ; ദക്ഷിണ റെയിൽവെയുടെ നിലപാട് നേരത്തെതന്നെ വ്യക്തമാക്കിയത്, അത്ഭുതപ്പെടാനില്ല: വി മുരളീധരൻ

ponnani channel
By -
0

 


കോഴിക്കോട്: സിൽവർലൈനിന് ഭൂമി നൽകാനാവിലെന്ന ദക്ഷിണ റെയിൽവെയുടെ നിലപാട് നേരത്തെതന്നെ വ്യക്തമാക്കിയതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. റെയിൽവെയുടെ നിലപാടിൽ അത്ഭുതമില്ല, എല്ലാവരും പ്രതീക്ഷിച്ചത് തന്നെയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളെ കുടിയൊഴിപ്പിച്ചുള്ള പദ്ധതിക്ക് കേന്ദ്രത്തിന് താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിൽവർലൈനിന് ഭൂമി നൽകാനാവില്ലെന്നാണ് ദക്ഷിണ റെയിൽവെ കേന്ദ്ര റെയിൽവെ ബോർഡിന് നൽകിയ റിപ്പോർട്ട്. ഭൂമി വിട്ടു നൽകിയാൽ ഭാവി റെയിൽ വികസനം തടസപ്പെടുമെന്ന് റിപ്പോർട്ടിൽ റെയിൽവെ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടുനൽകാനാവില്ലെന്നും അലൈൻമെന്റ് അന്തിമമാക്കിയത് റെയിൽവെയുമായി ആശയവിനിമയം നടത്താതെയാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

അതേസമയം സജി ചെറിയാന്റെ പ്രസ്താവന അധിക്ഷേപകരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും പ്രതികരിച്ചു. ക്രൈസ്തവ സഭ ബിജെപിക്ക് എതിരല്ല. വി എൻ വാസവന് പുതിയ വകുപ്പ് കിട്ടിയത് കണ്ടാണ് സജി ചെറിയാന്റെ പ്രസ്താവന. അധിക്ഷേപ പരാമർശം നടത്തുന്നവർക്ക് സിപിഐ എം കൂടുതൽ സ്ഥാനങ്ങൾ നൽകുന്നു. സജി ചെറിയാന്റെ പ്രസ്താവന പാർട്ടി നിലപാട് ആണൊ എന്ന് സിപിഐഎം വ്യക്തമാക്കണമെന്നും വി മുരളീധരൻ പറഞ്ഞു.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)