ചാലിയം ഫിഷ് ലാന്റിങ് സെന്ററിൽ വൻ തീപിടിത്തം

ponnani channel
By -
0

 


ചാലിയം ഫിഷ് ലാന്റിങ് സെന്ററിൽ വൻ തീപിടിത്തം. മൽസ്യ ബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന നിരവധി ഓല ഷെഡുകൾ കത്തി നശിച്ചു. മീഞ്ചന്തയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ചാലിയം മൽസ്യ വിപണന കേന്ദ്രത്തിലുണ്ടായ വൻ തീ പിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.



മൽസ്യ  ബന്ധനത്തിനും വിപണനത്തിനുമുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന ഓല ഷെഡുകളാണ് കത്തി നശിച്ചത്. രാത്രി എട്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ പിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല.



 നിരവധി ഷെഡുകളിൽ മണ്ണെണ്ണ സൂക്ഷിച്ചിരുന്നതിനാൽ നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നു. ഇലാഹി ഗ്രൂപ്പിന്റെ 700 ഓളം പ്ലാസ്റ്റിക് ബോക്സുകൾ ഉൾപ്പെടെ 2000 ത്തോളം ബോക്സുകൾ കത്തി നശിച്ചിട്ടുണ്ട്. നിരവധി മണ്ണെണ്ണ ബാരലുകളും കത്തി നശിച്ചവയിൽ ഉൾപ്പെടും.

മീഞ്ചന്തയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കികൊണ്ടിരിക്കുന്നത്.



Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)