മലപ്പുറം : കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുനസ്ഥാപിക്കുക, പി എഫ് ആര്‍ ഡി എ നിയമം പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക,ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുകത
സ്തിക പുനക്രമീകരണം നടത്തി നേഴ്‌സുമാരുടെ റേഷ്യോ പ്രൊമോഷന്‍ നടപ്പിലാക്കുക, , രോഗികളുടെ എണ്ണത്തിനനുസരിച്ച് നേഴ്‌സുമാരുടേയും ജീവനക്കാരുടേയും തസ്തിക സൃഷ്ടിക്കുക, താല്‍ക്കാലിക നേഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുക,കിടത്തി ചികിത്സയുള്ള എല്ലാ ആശുപത്രികളിലും 8 മണിക്കുര്‍ ജോലി നടപ്പിലാക്കുക,നേഴ്‌സുമാരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേഴ്‌സിംഗ് ഡിഗ്രിയാക്കി ഉയര്‍ത്തുക , പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡെപ്യൂട്ടേഷന്‍ ആനുകൂല്യം പുനസ്ഥാപിക്കുക,നേഴ്‌സ് പ്രാക്ടീഷണര്‍ സംവിധാനം നടപ്പിലാക്കുക, ശബരിമല ഡ്യൂട്ടി 7 ദിവസമായി കുറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവ. നേഴ്‌സസ് അസോസിയേന്‍ നേതൃത്വത്തില്‍ നേഴ്‌സുമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ ജി എന്‍ എ ജില്ലാ പ്രസിഡന്റ് കെ. സജ്്‌ന അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി ടി നുസൈബ, സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് എന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള നൂറോള നഴ്‌സുമാര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി രതീഷ് ബാബു സ്വാഗതവും ട്രഷറര്‍ മിനി വി പി നന്ദിയും പറഞ്ഞു.