കളക്ടറും ജീവനക്കാരും അണിനിരന്നു: കെ വാക്ക് ശ്രദ്ധേയമായി

ponnani channel
By -
0 minute read
0
*
ഇൻ്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരളയുടെ ഭാഗമായി 'ഒരുമിച്ച് നടക്കാം കായിക കേരളത്തിനായി ' എന്ന മുദ്രാവാക്യമുയർത്തി ജില്ലാ ഭരണകൂടവും സ്പോർട്സ് കൗൺസിലും സംയുക്തമായി 'കെ വാക്ക്' സംഘടിപ്പിച്ചു. മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച കെ വാക്ക് ജില്ലാ കളക്ടർ വി.ആർ വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. എ.ഡി.എം എൻ.എം മെഹറലി,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽകുമാർ, എം. എസ്. പി അസിസ്റ്റന്റ് കമാൻഡന്റ് ഹബീബ് റഹ്മാൻ, ലയൺസ് ക്ലബ് പ്രസിഡൻ്റ് സുരേഷ്, കോട്ടക്കുന്ന് ഫ്രണ്ട്സ് കൂട്ടായ്മ അംഗങ്ങൾ, ഫുട്ബോൾ-ഹോക്കി അസോസിയേഷൻ പ്രതിനിധികൾ, എം.എസ്.പി സ്കൂളിലെ എസ്.പി.സി, എൻ.എസ് എസ് വിദ്യാർഥികൾ, സംസ്ഥാന സർക്കാർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
സ്പോർട്സ് എക്സിക്യൂട്ടീവ് അംഗം സുരേഷ് സ്വാഗതവും സ്പോർട്സ് കൗൺസിൽ സെക്രട്ടറി വി.ആർ അർജുൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)