എടപ്പാൾ: എൽഡിഎഫ് സർക്കാറിനെതിരെ യു ഡി എഫ് നടത്തുന്ന കുറ്റവിചാരണസദസ്സ് ജനുവരി പത്തിന് ന രിപ്പറമ്പിൽ നടക്കുമെന്ന് മണ്ഡലം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന പരിപാടി മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അഡ്വ: കെ എൻ എ ഖാദർ മുഖ്യ പ്രഭാഷണം നടത്തും. യു ഡി എഫ് ചെയർമാൻ പി ടി അജയ് മോഹൻ, ഇ ടി മുഹമ്മദ് ബഷീർ എം പി, യുഡിഎഫ് കൺവീനർ അശ്റഫ് കോക്കൂർ, ഡിസിസി പ്രസിഡണ്ട് വി എസ് ജോയ്, എന്നിനേതാക്കൾ സംബന്ധിക്കുമെന്ന് മണ്ഡലം പ്രസിസണ്ട് എം അബ്ദുള്ളക്കുട്ടി, കൺവീനർ സുരേഷ് പൊൽപ്പാക്കര, അഡ്വ: എ എം രോഹിത് ,ടി പി ഹൈദറലി ,സി രവീന്ദ്രൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
തവനൂർ മണ്ഡലം കുറ്റവിചാരണ സദസ്സ് പത്തിന് നരിപ്പറമ്പിൽ
By -
1/08/2024 04:13:00 AM0 minute read
0
Tags:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍