മലപ്പറുംഎൻഫോഴ്‌സ്മെന്റ് ആർ ടി ഓ ശ്രീ. നസിർ.പിഎ നൽകിയ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് ജില്ലയിലെ തിരൂർ, പൊന്നാനി,തിരുരങ്ങാടി,ഏറനാട്,പെരിന്തൽമണ്ണ, എന്നീ താലൂക്കുകളിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 32 സ്കൂളുകൾ കേന്ദ്രീകരിച്ച് മലപ്പുറം എൻഫോഴ്‌സ്‌മെന്റ് വിംഗ് തിരൂർ, പൊന്നാനി,തിരുരങ്ങാടി,പെരിന്തൽമണ്ണ, ഏറനാട് സ്ക്വഡുകൾ സംയുക്തമായി സ്കൂൾ ബസുകൾ പരിശോധിച്ചതിൽ വ്യാപകമായ നിയമലംഘനങ്ങൾ കണ്ടെത്തി.ഫിറ്റ്നസ് ഇല്ലാതെ സർവീസ് നടത്തിയ 12സ്കൂൾ ബസ്സുകളും ഇൻഷുറൻസ് ഇല്ലാത്ത 7 വാഹനങ്ങളും പെർമിറ്റ് ഇല്ലാത്ത 2 സ്കൂൾ ബസുകളും ടാക്സ് അടക്കാത്ത 7 വാഹനങ്ങളും ഉൾപ്പടെ 40 ഓളം സ്കൂൾ ബസുകൾക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസ്സെടുക്കയും 1,20,000/രൂപ പിഴ അടക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.തിരുരിൽ രണ്ടു വർഷമായി ടാക്സ് അടക്കാതെ സർവീസ് നടത്തിയ ഒരു സ്വകാര്യ ബസും വാഹന പരിശോധനയിൽ കുടുങ്ങി.പരിശോധനകൾക്ക് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ബിനോയ് കുമാർ,അരുൺ, അസൈൻ. ജയചന്ദ്രൻ, പ്രമോദ് ശങ്കർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ അബിൻ ചാക്കോ,പ്രേംകുമാർ, അബ്ദുൽ കരീം,രാജേഷ്,അജീഷ്. സലീഷ്, വിജേഷ്, ഡിബിൻ, മനോഹരൻ,ഷൂജ, വിഷ്ണു,എന്നിവർ നേതൃത്വം നൽകി .വരും ദിവസങ്ങളിൽ സ്കൂളുകളും കോളേജുകളും കേന്ദ്രികരിച്ചു വാഹന പരിശോധനകൾ നടത്തുമെന്നും നിയമലംഘകർക്കെതിരെ മോട്ടോർ വാഹന നിയമം അനുസരിച്ചുള്ള കർശനമായ നടപടി സ്വീകരിക്കുമെന്നും മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർടിഒ ശ്രീ നസീർ PA അറിയിച്ചു.
സ്കൂൾ ബസുകൾ പരിശോധിച്ചതിൽ വ്യാപകമായ നിയമലംഘനങ്ങൾ
By -
1/30/2024 02:46:00 AM1 minute read
0