ചങ്ങരംകുളം:കാളാച്ചാലിൽ
ആരംഭിക്കുന്ന കുപ്പി വെള്ള കമ്പനിയുടെ
കെട്ടിടത്തിന് പഞ്ചായത്ത് നൽകിയ നമ്പർ റദ്ദ് ചെയ്യാൻ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.കാളാച്ചാൽ പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.പഞ്ചായത്ത്
സെക്രട്ടറിയും പ്രസിഡന്റും അടക്കമുള്ളവർ സ്ഥലം പരിശോധന
നടത്തിയപ്പോൾ ഉദ്യോഗസ്ഥരെ തെറ്റ്
ധരിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ
ഉണ്ടെന്ന് ശ്രദ്ധയിൽ പെട്ടതിന്റ
അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ ഒരു
തീരുമാനം എടുത്തതെന്ന് പഞ്ചായത്ത്
പ്രസിഡന്റ് കെ വി ഷഹീർ പറഞ്ഞു.