മോര്യയിലെ ഗവ. ആയ്യർവ്വേദ ഡിസ്‌പെൻസറിക്ക്‌ നേട്ടം; എൻ.എ.ബി.എച്ച് അംഗീകാരം

ponnani channel
By -
0
താനൂർ :താനൂർ നഗരസഭക്ക് കീഴിലുള്ള മോര്യയിലെ ഗവ. ആയുർവ്വേദ ഡിസ്‌പെൻസറിക്ക്‌ എൻ.എ.ബി. എച്ച് (നാഷണൽ  ആക്രിഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽസ് അന്റ് ഹെൽത്ത് പ്രൊവൈഡേഴ്‌സ്) അംഗീകാരം ലഭിച്ചു. ഡിസ്‌പെൻസറിക്ക് എൻ. എ ബി എച്ച് ആയുഷ് എൻട്രി ലെവൽ സർട്ടിഫിക്കേഷനാണ് ലഭിക്കുന്നത്. 2025 നവംബർ വരെയാണ് കാലാവധി. തുടർ പരിശോധനകൾക്ക് ശേഷം അംഗീകാരം പുതുക്കി നൽകും. ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ഷിഹാബുദ്ധീന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളാണ് എൻ. എ ബി എച്ച് അംഗീകാരത്തിന് ഡിസ്‌പെൻസറിയെ അർഹമാക്കിയത്.  നാഷണൽ ആയുഷ് മിഷന്റെ കീഴിൽ ഒരു വർഷത്തോളമായി ഇവിടെ യോഗ പരിശീലനവും നടന്നുവരുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിൽ കമ്മ്യുണിറ്റി യോഗയും നടക്കുന്നു. പാലിയേറ്റീവ് പ്രവർത്തങ്ങൾ, വിവിധ ബോധവൽക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവയും എൻ. എ ബി എച്ച് അംഗീകാരത്തിന് കാരണമായി. താനൂർ നഗരസഭയും നാഷണൽ ആയുഷ് മിഷനും ചേർന്നാണ്  എൻ. എ. ബി. എച്ച് ഗീകാരം ലഭിക്കുന്നത്തിനുള്ള ഭൗതിക സൗകര്യങ്ങൾ ഡിസ്‌പെൻസറിയിൽ ഒരുക്കിയത്.  2023 ഒക്ടോബർ ആദ്യവാരത്തിലാണ് എൻ. എ. ബി. എച്ച് സംഘം മോര്യയിലെ ഡിസ്പെൻസറി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയത്. താനൂർ ഉൾപ്പെടെ ജില്ലയിലെ  നാല് ആയുർവ്വേദ ഡിസ്‌പെൻസറികൾക്കാണ് എൻ. എ. ബി. എച്ച് അക്രിഡിറ്റേഷൻ ലഭിച്ചത്. ഇതിന് പുറമെ നാല് ഹോമിയോ ഡിസ്‌പെൻസറികളുമുണ്ട്. ഈ കേന്ദ്രങ്ങളെ നാഷണൽ ആയുഷ് മിഷന്റെ കീഴിൽ ഹെൽത്ത് അന്റ് വെൽനെസ്സ് സെന്ററുകളായി  നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ 520 ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററുകളിൽ  ഈ വർഷം 150 എണ്ണം എൻ. എ. ബി. എച്ച് നിലവാരത്തിലേക്ക് എത്തും. സമൂഹത്തിൽ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുക, രോഗപ്രതിരോധം ശക്തിപ്പെടുത്തുക  എന്നിവയാണ് വെൽന സെന്ററുകൾ ലക്ഷ്യമിടുന്നത്. ഡിസ്‌പെൻസറികളെ വെൽനസ് സെന്ററുകളാക്കി ഉയർത്തിയതോടെ ആയുഷ് മിഷന്റെ കീഴിൽ വിവിധ പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുക. വെൽനെസ്സ് സെന്ററുകളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഫണ്ടുകളും അനുവദിക്കുന്നുണ്ട്. 

സ്വന്തമായുള്ള  25 സെന്റ് സ്ഥലത്താണ് മോര്യയിലെ ഗവ. ആയുർവേദ ഡിസ്‌പെൻസറി പ്രവർത്തിക്കുന്നത്. ദിനേന സമീപ പഞ്ചായത്തിൽനിന്ന് ഉൾപ്പെടെ നിരവധി പേർ ഈ ആയുർവേദ ഡിസ്‌പെൻസറിയെ ആശ്രയിക്കുന്നുണ്ട്. 
ഡിസ്‌പെൻസറിയിൽ ഉടനെ സ്പോർട്സ് ഒ. പി. യും ആരംഭിക്കും. എൻ.എ.ബി. എച്ച്  അംഗീകാരം താനൂർ ഗവ. ആയുർവേദ ഡിസ്‌പൻസറിക്ക് പൊൻതൂവലായി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)