താനൂർ ജി.എൽ.പി സ്കൂൾ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ താനൂർ നഗരസഭ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 1.25 കോടി രൂപ ചെലവിലാണ് പുതിയ ബഹുനില കെട്ടിടം നിർമ്മിക്കുന്നത്. ചടങ്ങില്‍ താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി കെ സുബൈദ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ്, താനൂർ നഗരസഭ കൗൺസിലർമാരായ ഉമ്മുകുൽസു, ഇ കുമാരി, എ.ഇ.ഒ ശ്രീജ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പൊതുമത പൊതുമരാമത്ത് കെട്ടിട നിർമ്മാണം അസിസ്റ്റൻറ് എൻജിനീയർ ഗോപൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക എ. റസിയ സ്വാഗതവും പിടിഎ പ്രസിഡന്റ് എംപി മുഹമ്മദ് സറാർ നന്ദിയും പറഞ്ഞു. എൽ.എസ്.എസ് പരീക്ഷ വിജയികൾക്കുള്ള അനുമോദനവും ചടങ്ങില്‍ നടന്നു.
താനൂർ ജി.എൽ.പി സ്കൂൾ ബഹുനില കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു
By -
1/12/2024 04:01:00 AM0 minute read
0
Tags: