തവനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ മഹോത്സവത്തിനു തുടക്കം

ponnani channel
By -
0


തവനൂർ ഗ്രാമപഞ്ചായത്ത് 'ട്വിംഗിൾ ദി എജ്യു ബിനാലെ' പേരിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മഹോത്സവത്തിനു തുടക്കമായി. ഡോ.കെ.ടി ജലീൽഎം.എൽ.എ വിദ്യാഭ്യാസ മഹോത്സവം ഉദ്ഘാടനം ചെയ്തു.പൊതുവിദ്യഭ്യാസത്തെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന്  എം.എൽ.എ പറഞ്ഞു.നമ്മുടെ മതനിരപേക്ഷത നിലനില്‍ത്തുന്നത് പൊതുവിദ്യാലയങ്ങളാണ്. ഒരു നാടിന്റെ പുരോഗതി വിലയിരുത്തുന്നതിന് മറ്റെല്ലാ വികസനത്തേക്കാളും പരിഗണിക്കുന്നത് ആ നാട്ടിലെ വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തിയാണ്.അക്കാദമിക് തലത്തിലും ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇന്ന് സ്വകാര്യസ്ഥാപനങ്ങളേക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായും എം.എൽ.എ കൂട്ടി ചേർത്തു.

തവനൂർ ഗ്രാമപഞ്ചായത്ത് തവനൂർ കേളപ്പൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽജനുവരി നാല് മുതൽ എട്ട് വരെ അഞ്ചു ദിവസങ്ങളിലായി മഹോത്സവം നടക്കുന്നത്.തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എസ്.ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി.ശിവദാസ് , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ലിഷ, പി.എസ് ധനലക്ഷ്മ‌മി, എ.പി വിമൽ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ കൂട്ടാക്കിൽ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽലീഗൽ സെൽ ചെയർമാൻഡോ. പ്രദീപ്‌കുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ  പ്രീതി മേനാൻ ,എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി ഹൈദരാലി, വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിനിധികൾ പങ്കെടുത്തു.



കേരളം ആർജിച്ച നേട്ടങ്ങൾ പൊതുജന സമക്ഷം അവതരിപ്പിക്കുക, പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുക, മുഴുവൻ കുട്ടികളെയും പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിച്ച് ശാസ്ത്രബോധവും പാരബോധവും മതനിരപേക്ഷചിന്തയും നന്മയുള്ളവരുമായ തലമുറയെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ 14 നൂതന പദ്ധതികളാണ് ഇത്തവണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്ത് ട്വിംഗിൾ ദി എജ്യു ബിനാലെ സംഘടിപ്പിക്കുന്നത്. പഞ്ചായത്ത പരിധിയിൽ ഉൾപ്പെടുന്ന പത്തു സ്‌കൂളുകളിലെ വിദ്യാർഥികളാണ് പരിപാടിയുടെ ഭാഗമായി പങ്കെടുക്കുന്നത്.







 

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)