കുടുംബവ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക: വിസ്ഡം കുടുംബ സംഗമം

ponnani channel
By -
0

 കൽപകഞ്ചേരി: കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകൾക്കെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം പറവന്നൂർ യൂണിറ്റ് കന്മനം പന്താവൂരിൽ സംഘടിപ്പിച്ച കുടുംബ സംഗമം അഭിപ്രായപ്പെട്ടു. ധാർമികത നിലനിറുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന കുടുംബ സംവിധാനത്തെ തകർക്കാൻ കാരണമാകുന്ന എല്ലാ ചിന്താ ധാരകളും സമൂഹത്തിൻ്റെ പിന്നോട്ട് പോക്കിന് മാത്രമേ കാരണമാകുകയുള്ളൂ. കുടുംബ സംവിധാനം നേരിടുന്ന വെല്ലുവിളികൾക്ക് ക്രിയാത്മക  പരിഹാരമാർഗങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സർക്കാർ സംവിധാനങ്ങളും മഹല്ല് കമ്മിറ്റികളും മുന്നോട്ട് വരണം.

പ്രീ മാരിറ്റൽ, പോസ്റ്റ് മാരിറ്റൽ കൗൺസിലുകൾ സ്ഥിരം പദ്ധതിയായി മഹല്ലുകൾ ഏറ്റെടുക്കണം.
വൈവാഹിക രംഗത്തെ സ്ത്രീധനത്തിനും ആഭാസത്തിനും തടയിടാൻ ക്രിയാത്മക കൂട്ടായ്മകൾ രൂപപ്പെടണം. ലഹരിക്കെതിരെ നിയമ സഭ പുതിയ നിയമ നിർമാണം നടത്തണമെന്നും സംഗമം അഭിപ്രായപ്പെട്ടു.


വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ ജനുവരി 7 ഞായറാഴ്ച കോട്ടക്കലിൽ നടക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലാ ഫാമിലി കോൺഫ്രൻസിൻ്റെ പ്രചരണ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമം വളവന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എകെ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.നൗഷാദ് എ അധ്യക്ഷത വഹിച്ചു. ഡോ. ജൗഹർ മുനവർ ക്ലാസെടുത്തു.ചടങ്ങിൽ പ്രദേശത്തെ എൽഎസ് എസ് വിജയികളെ ആദരിച്ചു.

എ അബ്ദു സലീം എ നസീർ മാസ്റ്റർ, സുഹൈൽ എൻ കെ പ്രസംഗിച്ചു.
മൻസൂർ എ, ഫൈസൽ പി, ഫസ് ലുറഹ്മാൻ എ, ഷബീർ എം, ഹാരിസ് എ, അബ്ദുല്ലത്വീഫ് വി, നിയാസ് എൻ കെ നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)