മലപ്പുറം: തിരുന്നാവായ മാമാങ്ക മഹോത്സവത്തിന് തുടക്കമായി. പാലക്കാട്ടെ
എടത്തറ ഗ്രാമത്തിന്റെ രണ്ടര നൂറ്റാണ്ടിന് മുമ്പുള്ള ചരിത്രം വീണ്ടും പുനരാവിഷ്‌കരിച്ചാണ് റി എക്കൗ സംഘടിപ്പിക്കുന്ന മുപ്പതാമത് മാമാങ്ക മഹോത്സവത്തിന് തുടക്കമായത്. തുടർന്ന് തൃപ്രങ്ങോട് കോവിലകത്തിലെ പിന്‍തലമുറയില്‍പ്പെട്ട ശങ്കരോടത്ത് കോവിലകത്ത് അമ്പോറ്റി തമ്പുരാൻ മാനവേന്ദ്രവര്‍മ്മ യോഗാതിരിപ്പാട് മാമാങ്ക മഹോത്സവ സ്വാഗത സംഘം ചെയർമാൻ ഉളളാട്ടില്‍ രവീന്ദ്രന് അങ്കവാള്‍ കൈമാറിയ തോട് കൂടി ആരംഭിച്ച അങ്കവാൾ പ്രയാണം അങ്ങാടിപ്പുറം തിരുമന്ധാംകുന്ന് ചാവേർത്തറ, മലപ്പുറം ഡി.ടി.പി.സി, കോട്ടക്കൽ ആര്യവൈദ്യശാല കൈലാസ് മന്ദിരം , തിരൂർ വാഗൺ ട്രാജഡി പരിസരം എന്നിവിടെങ്ങളിലെ സ്വീകരണത്തിന് ശേഷം കൊടക്കൽ നിലപാട് തറയിൽ സമാപിച്ചു. ഇന്നലെ മുതൽ 28 വരെ നീണ്ടു നിൽക്കുന്ന മാമാങ്ക മഹോത്സവം തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിലെ ചരിത്ര പ്രസിദ്ധമായ കൂരിയാലിൻ ചുവട്ടിലാണ് നടക്കുന്നത്.
അങ്കവാൾ പ്രയാണത്തിന് കോട്ടക്കൽ ആര്യവൈദ്യശാലയുടെ കൈലസ് മന്ദിരത്തിൽ നൽകിയ സ്വീകരണത്തിൽ ആര്യവൈദ്യശാല ട്രസ്റ്റി ഡോ.മാധവൻകുട്ടി വാര്യർ ,ചിറക്കൽ ഉമ്മർ, എം.കെ സതീഷ് ബാബു, സലാം ചാപ്പനങ്ങാടി ,കാടാമ്പുഴ മൂസ ഗുരുക്കൾ, കെ.കെ അബ്ദുൽ റസാഖ് ഹാജി, സി.ഖിളർ എന്നിവർ സംസാരിച്ചു.