പാലക്കാട് ധോണിയിൽ വീണ്ടും പുലിയെ കണ്ടു.നാട്ടുകാർ ആശങ്കയിൽ

ponnani channel
By -
0

 പാലക്കാട് ധോണിയിൽ വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികൾ. ജനവാസ മേഖലയായ പെരുന്തുരുത്തിക്കളത്തിന് സമീപത്ത് വെച്ച് പുലിയെ കണ്ടെന്ന് പ്രദേശവാസി റിപ്പോർട്ടറിനോട് പറഞ്ഞു. ആർ ആർ ടി സംഘം പ്രദേശത്ത് പരിശോധന നടത്തി. ജനവാസ മേഖലയിൽ തുടർച്ചയായി പുലി എത്തിയിട്ടും വനവകുപ്പ് നടപടി സ്വീകരിക്കാത്തതിനാൽ കടുത്ത ആശങ്കയിലാണ് നാട്ടുകാർ.



ഇന്നലെ രാത്രി ഒമ്പത് മണിയോടെ പെരുന്തുരുത്തിക്കളത്തിന് സമീപത്ത് വച്ചാണ് നാട്ടുകാർ പുലിയെ കണ്ടത്. പ്രദേശവാസിയായ രമേഷ് വീടിന് പുറത്ത് ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് പുലി ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ സാധിച്ചില്ല.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)