ഐ എൻ എൽ. മതേതര സംഗമം ഞായറാഴ്ച്ച.

ponnani channel
By -
0

മലപ്പുറം: മത രാഷ്ട്രീയത്തിനെതിരെ ഐ എൻ എൽ. സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന കാമ്പയിൻ്റെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ജനുവരി 21ന് ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് മലപ്പുറത്ത് മതേതര സംഗമം സംഘടിപ്പിക്കും. പ്രഥമ കേരള സാഹിത്യ പുരസ്കാര ജേതാവും കവിയും, പ്രഭാഷകനുമായ ശ്രീജിത്ത് അരിയല്ലൂർ ഉൽഘാടനം ചെയ്യും. ഐ എൻ എൽ. സംസ്ഥാന ആക്റ്റിംഗ് പ്രസിഡൻ്റ് കെ പി. ഇസ്മായീൽ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ കെ. അബ്ദുൽ അസീസ് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് സാലിഹ് ശിഹാബ് തങ്ങൾ, കാർട്ടൂണിസ്റ്റ് നവാസ് കോണോംപാറ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ അറിയിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)