മാറാക്കര പഞ്ചായത്തിൽ അഞ്ച് റോഡുകളുടെ പ്രവൃത്തികൾക്ക് ഭരണാനുമതി

ponnani channel
By -
0

 



കാടാമ്പുഴ:എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ച മാറാക്കര പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. ബാംബു കമ്പനി കുണ്ടുവായിൽ റോഡ് - ടാറിങ് 10 ലക്ഷം, നൂരിയാബാദ് പള്ളി റോഡ് കോൺക്രീറ്റ് -10 ലക്ഷം, കരളിക്കുഴി മാനാത്തിക്കുളമ്പ് റോഡ് നവീകരണം -10 ലക്ഷം, ചെരുപ്പ് കുത്തി നിമ്മിണിപ്പറമ്പ് കണക്കാഞ്ചേരിപ്പടി റോഡ് നവീകരണം -10 ലക്ഷം, പൂവ്വൻചിന വരിക്കോടൻ പടി റോഡ് നവീകരണം - 10 ലക്ഷം എന്നീ റോഡുകൾക്കാണ് ഭരണാനുമതിയായത്. 2023-24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തികൾക്കായി ഫണ്ട് അനുവദിച്ചത്.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)