മലപ്പുറം എ.ആർ നഗര്‍ കുന്നുംപുറം കുറ്റൂരിൽ കുന്നുംപുറം തീണ്ടേകാട് സ്വദേശികള്‍ സഞ്ചരിച്ച സ്കോർപിയോ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കുപറ്റിയ അനഘ (15), സ്നേഹ (18), നന്ദന (20), സാജിത (40), മേഘ, മറ്റു മൂന്ന് പേർ എന്നിവരെ കുന്നുംപുറം ദാറുശിഫാ ആശുപത്രിയിലും, തുടർന്ന് ഗുരുതര പരിക്കേറ്റ നാലുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.