കേക്ക്, വൈൻ, രോമാഞ്ചം പരാമർശം പിൻവലിക്കുന്നു'; വേദനയുണ്ടാക്കിയെങ്കിൽ ഖേദിക്കുന്നുവെന്ന് സജി ചെറിയാൻ

ponnani channel
By -
0

 




തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെയുളള കേക്കും വീഞ്ഞും രോമാഞ്ചം പരാമർശം പിൻവലിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മണിപ്പൂർ വിഷയത്തിലെ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും സജി ചെറിയാൻ വ്യക്തമാക്കി. തന്റെ പരാമർശം ആർക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ ഖേദിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.രാജ്യത്ത് ക്രിസ്ത്യൻ സമുദായത്തിനെതിരെ നടന്നിട്ടുളള അതിക്രമങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു തന്റെ പരാമർശത്തിൽ മന്ത്രി വിശദീകരണം നൽകിയത്. അവർക്ക് പ്രയാസമുണ്ടെന്ന് പറഞ്ഞു അതുകൊണ്ട് പിൻവലിക്കുന്നു. രാജ്യത്ത് ബിജെപി ഭരണത്തിൽ ക്രൈസ്തവ വിഭാഗത്തിനെതിരായ ആക്രമണം വർധിച്ചുവെന്നും സജി ചെറിയാൻ പറഞ്ഞു.

മണിപ്പൂർ കലാപം ഇല്ലായ്മ ചെയ്യുന്നതിൽ കേന്ദ്ര സർക്കാരും മണിപ്പൂർ സർക്കാരും പൂർണമായും പരാജയപ്പെട്ടുവെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി. ഇപ്പോഴും അവിടെ സംഘർഷം തുടരുകയാണ്. കലാപം തുടങ്ങി മാസങ്ങളായിട്ടും പ്രധാനമന്ത്രി കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയൊ പാർലമെന്റിൽ ഇത് സംബന്ധിച്ച് ഒരു പ്രസ്താവന നടത്താനോ തയ്യാറായിട്ടില്ല. ഇത് കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടായിട്ടാണ് കാണുന്നത്. രാജ്യത്തെ മുസ്ലിം വിഭാഗത്തിനെതിരെയും അക്രമം വർധിച്ചു. ജനാധിപത്യ വിരുദ്ധമായ അക്രമ സംഭവങ്ങൾക്കെതിരായ നിലപാടാണ് താൻ പറയാൻ ഉദ്ദേശിച്ചത്. മണിപ്പൂർ വിഷയം ബിഷപ്പുമാർ പറയേണ്ടതായിരുന്നുവെന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)