പൊന്നാനി: ചെറുകിട വ്യവസായങ്ങളെ കോർപ്പറേറ്റുകൾ വിഴുങ്ങുന്ന കാലഘട്ടത്തിൽ ചെറുത്ത് നിൽപ്പ് അനിവാര്യമാണെന്ന് സി.ഒ .എ സംസ്ഥാന പ്രസിഡൻ്റ് അബൂബക്കർ സിദ്ദിഖ് അഭിപ്രായപ്പെട്ടു

ponnani channel
By -
0
പൊന്നാനി: ചെറുകിട വ്യവസായങ്ങളെ കോർപ്പറേറ്റുകൾ വിഴുങ്ങുന്ന കാലഘട്ടത്തിൽ ചെറുത്ത് നിൽപ്പ് അനിവാര്യമാണെന്ന് സി.ഒ .എ സംസ്ഥാന പ്രസിഡൻ്റ് അബൂബക്കർ സിദ്ദിഖ് അഭിപ്രായപ്പെട്ടു.കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പൊന്നാനി മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മേഖല പ്രസിഡൻ്റ് എം.കെ സുരേഷ് പതാക ഉയർത്തി. മേഖല സെക്രട്ടറി വി.മുസ്തഫ വാർഷിക റിപ്പോർട്ടും, ട്രഷറർ ടി.കെ രാജൻ സാമ്പത്തിക റിപ്പോർട്ടും, മേഖല കമ്മറ്റിയംഗം സുബൈർ ഓഡിറ്റ് റിപ്പോർട്ടും, ജില്ല സെക്രട്ടറി സാജിത്ത് ജില്ല റിപ്പോർട്ടും അവതരിപ്പിച്ചു.മേഖല പ്രസിഡൻ്റ് എം.കെ സുരേഷ് അധ്യക്ഷത വഹിച്ചു. മിഷൻ 2024 അവതരണം സി.ഒ .എ സംസ്ഥാന എക്സിക്യുട്ടീവ് സംഗം എം. രാജ് മോഹൻ നിർവ്വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ സുരേഷ് കുമാർ, ഗോപിനാഥ്, ജില്ല പ്രസിഡൻ്റ് രഘുനാഥ്, ജില്ല ട്രഷറർ പി.വി രാജേഷ്, ജില്ല ജോയിൻ്റ് സെക്രട്ടറി സി.അബ്ദുൾ മജീദ്, ജില്ല എക്സിക്യുട്ടീവ് അംഗം സി. പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളേയും തെരഞ്ഞെടുത്തു. എം.കെ സുരേഷ് (പ്രസിഡൻറ്), ഫസലുറഹ്മാൻ(സെക്രട്ടറി) ടി.കെ രാജു (ട്രഷറർ) ,മൂസ കുട്ടി(വൈസ് പ്രസിഡൻ്റ്), എ.വി രമേശ് (ജോയിൻ്റ് സെക്രട്ടറി)
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)