പെരുമ്പടപ്പ് വന്നേരി സ്വദേശിനി പേരോത്തയിൽ ഹസീനയും രണ്ടര വയസുള്ള മകളുമാണ്ഇന്ന് രാവിലെ പെരുമ്പടപ്പ് പട്ടേരിക്കുന്നിലെ ഭർതൃവീട്ടിലെ കിണറ്റിൽ വീണത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇരുവരെയും കിണറ്റിൽ നിന്നും പുറത്തെടുത്ത് പുത്തൻപള്ളി കെ.എം.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. ഹസീന അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.കു ഞ്ഞിനെയും കൊണ്ട് ഹസീന കിണറ്റിൽ ചാടിയതെന്നാണ് പ്രാഥമിക നിഗമനം. മൂന്നര വർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. ഭർത്താവ് വിദേശത്താണ്. പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.