ലോകബാങ്ക് സംഘം വളാഞ്ചേരി നഗരസഭയിലെ മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദർശിച്ചു

ponnani channel
By -
0 minute read
0

കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി മുൻസിപ്പാലിറ്റിയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രാഥമിക പരിശോധനയും വിലയിരുത്തിലും ലോകബാങ്ക് സംഘം നേരിട്ട് നടത്തി. കെ.എസ്.ഡബ്ല്യു.എം.പി പദ്ധതി മുഖേന വാങ്ങിയ വിവിധ ഉപകരണങ്ങൾ, അവയുടെ ഉപയോഗം എന്നിവ സംബന്ധിച്ച് സംഘം ഹരിത കർമ്മ സേന അംഗങ്ങളുമായി ചർച്ച നടത്തി



 ലോക ബാങ്ക് സംഘത്തിൽ ജോ യൂടോർ, നടാഷ വെറ്റ്മ, നേഹ വ്യാസ്, ദീപ ബാലകൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു. ജില്ലയെ പ്രതിനിധീകരിച്ച് ഡി.വൈ.ഡി.സി ലക്ഷ്മി, ഡി.പി.എം.യു എകസ്‌പേർട്ടർമാരായ  ഡോ. ലതിക, പി.ഡി. ഫിലിപ്പ്, ബിറ്റോ ആന്റണി, വി.ആർ സതീഷ്, നഗരസഭയെ പ്രതിനിധീകരിച്ച് സെക്രട്ടറി, ക്ലീൻ സിറ്റി മാനേജർ,  വിവിധ നഗരസഭകളിലെ എസ്.ഡബ്ല്യു.എം എൻജിനീയർമാർ എന്നിവർ പങ്കെടുത്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)