മലപ്പുറം കളക്ടറേറ്റിൽ സ്ഥാപിച്ച അഴിമതി നിവാരണ പരാതിപ്പെട്ടി തുറന്നു

ponnani channel
By -
0 minute read
0


അഴിമതി നിവാരണത്തിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റിൽ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. മൂന്ന് പരാതികളാണ് ലഭിച്ചത്. സ്‌കൂൾ കുട്ടികളെ കുത്തിനിറച്ച് പോകുന്ന ഓട്ടോറിക്ഷ ഉൾപ്പടെ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതി ആർ.ടി.ഒയ്ക്ക് കൈമാറി. കീഴുപറമ്പ് വില്ലേജിലെ അനധികൃത മണൽ ഖനനം സംബന്ധിച്ച പരാതി ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറി. അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങുന്നതിനാവശ്യമായ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കണമെന്നും ആരോഗ്യമേഖലയിലെ മറ്റ് വിഷയങ്ങൾ സംബന്ധിച്ചുമുള്ള പരാതി ജില്ലാ കളക്ടർക്കും കൈമാറി. എ.ഡി.എം എൻ.എം മെഹറലി, ജില്ലാ അഴിമതി നിവാരണ സമിതി അംഗങ്ങളായ പി. ഗൗരി, റിട്ട. ജഡജ് പി. നാരായണൻകുട്ടി മേനോൻ, ഹുസൂർ ശിരസ്തദാർ കെ. അലി എന്നിവരുടെ സാന്നിധ്യത്തിലാണ് പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചത്.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)