തീരുർ : മംഗലം ഗ്രാമപഞ്ചായത്ത് “സുകൃതം ” എന്ന പേരിൽ പരിവാർ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ കൂട്ടായി കടവ് റിസോർട്ടിൽ ഭിന്നശേഷി, പാലേറ്റീവ് കലോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിസന്റ് സി.പി.കുഞ്ഞുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. കെ .പാത്തുമ്മക്കുട്ടി അദ്ധ്യക്ഷം വഹിച്ചു. റിൻഷ മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹിം ചേന്നര,കെ.ടി. റാഫി, സി.എം റംല, നിഷ രാജീവ് , ഷിഹാബ് കൂട്ടായി , പി. ഇസ്മയിൽ , ഡോ: ശ്രുതി, സാക്കിർ , സൂപ്രവൈസർ സാജിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഘോഷയാത്രയോടെ തുടങ്ങിയ കലോത്സവത്തിന് മെമ്പർമാരായ ആർ.ബഷീർ, സലീം പാഷ, ഷബീബ് , സുബൈദ സമീർ, വാസുദേവൻ, ആരിഫ കാവുങ്ങൽ , എം. നൂർ ജഹാൻ, നഫീസ മോൾ , പി.ടി ബാലൻ, സമീന ,പരിവാർ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് സമ്മാനങ്ങളും നൽകി.