ആര്‍വൈഎഫ് കേരള സൈക്കിള്‍ റൈഡിന് മലപ്പുറം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി

ponnani channel
By -
0

 

മലപ്പുറം :  പിണറായി സര്‍ക്കാരും മോദി സര്‍ക്കാരും ജനദ്രോഹ നയങ്ങളും ഫാസിസ്റ്റ് ശൈലിയും മുഖമുദ്രയാക്കിയവര്‍ ആണെന്ന് ആര്‍ എസ് പി സംസ്ഥാന കമ്മിറ്റിയംഗം കുരീപ്പുഴ മോഹനന്‍ പറഞ്ഞു.ആര്‍വൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ കേരള സൈക്കിള്‍ റൈഡിന് പരപ്പനങ്ങാടിയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ദാരിദ്ര്യം പൂണ്ട ജനതയെയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സൃഷ്ടിക്കുന്നത്. ഇത് ചോദ്യം ചെയ്യാന്‍ യുവാക്കള്‍ സജ്ജരാണെന്നും അദ്ദേഹം പറഞ്ഞു.


വര്‍ഗ്ഗീയത ബി ജെ പി സര്‍ക്കാര്‍ ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുമ്പോള്‍ സവര്‍ണ്ണനെന്നും അവര്‍ണ്ണനെന്നും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്ന് ആര്‍ എസ് പി സംസ്ഥാന കമ്മിറ്റി അംഗം വെന്നിയൂര്‍ മുഹമ്മദ്കുട്ടി പറഞ്ഞു.ആര്‍വൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ കേരള സൈക്കിള്‍ റൈഡിന് തിരൂരില്‍ നല്‍കിയ സ്വീകരണ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മാപ്പ് എഴുതി നല്‍കിയവരും ഒറ്റുകൊടുത്തവരും അധികാരത്തിലിരുന്നാല്‍ രാജ്യം ദുരിതത്തിലാവുമെന്ന് അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ ശാപമേറിയ ഒരു സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് ആര്‍ എസ് പി മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. എ. കെ. ഷിബു പറഞ്ഞു.
ആര്‍വൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ കേരള സൈക്കിള്‍ റൈഡിന് കുറ്റിപ്പുറത്ത് നല്‍കിയ സ്വീകരണ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .വിവിധ യോഗങ്ങളില്‍   കെ.എസ്. സനല്‍ കുമാര്‍, പി ജി പ്രസന്നകുമാര്‍, ജാഥാ  ക്യാപ്റ്റന്‍മാരായ ഉല്ലാസ് കോവൂര്‍, അഡ്വ. വിഷ്ണു മോഹന്‍ ,  ഷിബു കോരാണി, , പുലത്തറ നൗഷാദ്, കുളക്കട പ്രസന്നന്‍ , ശ്യാം പള്ളിശ്ശേരിക്കല്‍ ,  കാട്ടൂര്‍ കൃഷ്ണകുമാര്‍ , സുനി മഞ്ഞമല, ഷെമീന ഷംസുദ്ദീന്‍, ദീപാ മണി , രാജേന്ദ്രന്‍ കാവുങ്കല്‍, അഡ്വ. എ കെ. ഷിബു, കാടാമ്പുഴ മോഹനന്‍,  സിദ്ദിഖ് പനക്കല്‍, റംഷീദ് വെന്നിയൂര്‍, സിയാദ്, റിയാസ്, റാഷിദ് വെണ്ണിയൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)