രണ്ടത്താണിയിൽ അണ്ടർപാസിന് വഴി തെളിയുന്നു.

ponnani channel
By -
0 minute read
0

ണ്ടത്താണി: കേരള ഹൈക്കോടതിയിൽ സി.പി.എം പ്രവർത്തകരായ സി അബ്ദുറസാഖ് എന്ന ബാവ, ഫിറോസ് പള്ളിമാലിൽ,മുഹമ്മദ് ഫാസിൽ എന്നിവർ ഫയൽ ചെയ്ത കേസിന്റെ ഇടക്കാല ഉത്തരവിൽ അണ്ടർ പാസ് അനിവാര്യമാണെന്ന് എൻഎച്ച് അതോറിറ്റിയെ കോടതി അറിയിച്ചു.


ജനങ്ങളുടെ സൗകര്യവും സഞ്ചാര സ്വാതന്ത്ര്യവും തടസ്സപ്പെടുത്തുന്ന തരത്തിൽ നടത്തുന്ന റോഡ് വികസനം ദോഷം ചെയ്യുമെന്ന് കോടതി അറിയിച്ചു. വിധി പ്രസ്താവിക്കുന്നത് വരെ നിലവിലുള്ള സ്റ്റേ തുടരുന്നതാണെന്നും  കോടതി പറഞ്ഞു. പ്രസ്തുത സ്ഥലത്ത് നടപ്പാത നിർമ്മിക്കുന്നത് സുരക്ഷിതത്വം അല്ലെന്നും അത് ദുർഘടം പിടിച്ചതാകയാൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി നടക്കാൻ കഴിയില്ലെന്നു കൂടി കോടതി ബോധ്യപ്പെടുത്തി. ഇക്കാരണത്താൽ അണ്ടർ പാസ് തന്നെ നിർമ്മിക്കണമെന്നാണ് കോടതിയുടെ നിർദേശം. എട്ടാം തീയതി കേസ് വിധി പറയാൻ മാറ്റിവെച്ചു.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)