കൂട്ടായി റഗുലേറ്റർ കംബ്രിഡ്ജ്; അധികൃതരുടെ അനാസ്ഥക്കെതിരെ യു.ഡി.എഫ്.

ponnani channel
By -
0

 


തീരുർ : മംഗലം ഗ്രാമ പഞ്ചായത്തിനെയും, പുറത്തൂർ ഗ്രാമ പഞ്ചായത്തിനെയും  ബന്ധിപ്പിക്കുന്ന കൂട്ടായി റഗുലേറ്റർ കംബ്രിഡ്ജ് അപകടവസ്ഥയിൽ ആയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ യാതൊരു പരിഹാരവും, നിർദേശവും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മംഗലം പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി കുറ്റപ്പെടുത്തി.

എൽ.ഡി.എഫ് പ്രതിനിധി സംഘം ഉദ്യോഗസ്ഥരെ സന്ദർശിച്ചു നിർദേശിച്ച കാര്യങ്ങൾ പോലും ഇന്നേവരെ നടപ്പിലാക്കിയിട്ടില്ല. രണ്ട് ചെറിയ ബോർഡ് വെച്ച് അപകടാവസ്ഥ സൂചിപ്പിക്കുക മാത്രമാണ് ഇറിഗേഷൻ വകുപ്പ് ചെയ്തിട്ടുള്ളത്. ബസ് ഗതാഗതം നിലച്ചത് കാരണം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വളരെ അധികം പ്രയാസം നേരിടുന്നുണ്ട്. ഈ മാസം 10 ന് നടക്കുന്ന തവനൂർ നിയോജക മണ്ഡലം കുറ്റ വിചാരണ സദസ്സിൽ 500 ആളുകളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ സലാം താണിക്കാട് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ : നസറുള്ള ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എം. അബ്ദുല്ലക്കുട്ടി, സി. എം. പുരുഷോത്തമൻ മാസ്റ്റർ, അനിതാകിഷോർ,വി. പി. സൈതാലു, എ. കെ. സലീം, സി. എം. ടി. സീതി, കെ. പി.ഉമ്മർ, പി. പി. മൊയ്‌ദീൻ കോയ, വി. എ. അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)