ഹജ്ജ്; ഇന്ത്യയുടേത് മികച്ച ഡിജിറ്റൽ സേവനങ്ങൾ, അഭിനന്ദിച്ച് സൗദി; പുതിയ കരാറിൽ ഒപ്പുവെച്ചു

ponnani channel
By -
0

ജിദ്ദ: ഈ വർഷം ഇന്ത്യയിൽ നിന്ന് 1,75,025 തീര്‍ഥാടകര്‍ക്ക് ഹജ്ജ് നിർവഹിക്കാനാകും. ഇന്ത്യന്‍ ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അല്‍റബിഅയും ഇന്ത്യ- സൗദി ഹജ്ജ് കരാറിൽ ഒപ്പുവെച്ചു. ജിദ്ദയിലെത്തിയ മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിലുള്ള സംഘം സൗദി മന്ത്രി തൗഫീഖുമായി കൂടിക്കാഴ്ച നടത്തി.ഹജ്ജുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ മികച്ച ഡിജിറ്റൽ സേവനങ്ങൾക്ക് സൗദി പ്രതിനിധികൾ അഭിനന്ദനമറിയിച്ചു. കൂടിക്കാഴ്ചക്ക് ശേഷം ജിദ്ദയിലെ സൗദി ഹജ്ജ്-ഉംറ ഓഫീസിൽ നടന്ന പ്രത്യേക ചടങ്ങിൽ ഈ വർഷത്തെ ഹജ്ജ് കരാർ പരസ്പരം കൈമാറി. മെഹ്റം ഇല്ലാതെ ഹജ്ജിനെത്തുന്ന സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ മന്ത്രിതല കൂടിക്കാഴ്ചയിൽ ചർച്ചയായി.

തീർഥാടകരുടെ സമഗ്രമായ ക്ഷേമം ഉറപ്പാക്കിയുള്ള ആരോഗ്യ സുരക്ഷാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും ചർച്ച ചെയ്തു. ഇന്ത്യൻ വിദേശകാര്യസഹമന്ത്രി വി മുരളീധരൻ, സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഔസാഫ് സയ്യിദ് എന്നിവരും പങ്കെടുത്തു

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)