മാമാങ്കം മഹോത്സവം നിളാ തിരത്ത് വീണ്ടും അങ്കത്തട്ട് ഒരുക്കുന്നു.

ponnani channel
By -
0

 തിരുനാവായ : മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ  എക്കൗ യും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പതാമത് മാമാങ്കോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കളരി ഉൾപ്പെടെയുള്ള ആയോധനകലകൾ നടത്താൻ വേണ്ടി വീണ്ടും നിളാ തീരത്ത് നാവാമുകുന്ദ്രാക്ഷത്രം പാർക്കിംഗ് ഗ്രൗണ്ടിൽ ഒരുക്കുന്ന അങ്കത്തട്ട് നിർമ്മാണത്തിന്റെ കാൽനാട്ടിൽ കർമ്മം കേരള സംസ്ഥാന കളരി അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ചാവക്കാട്  വി കൃഷ്ണദാസ് ഗുരുക്കൾ നിർവഹിച്ചു.


40 അടിനീളവും      22 അടി വീതി മുള്ള പരമ്പരാഗത അങ്കത്തട്ടാണ് നിർമ്മിക്കുന്നത് കേരള കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് വല്ലഭട്ട ഹരി ഗുരുക്കൾ അധ്യക്ഷ വഹിച്ചു .ജനുവരി 23ന് ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ എല്ലാ ദിവസങ്ങളിലും കളരിപ്പയറ്റ് ഉൾപ്പെടെയുള്ള വിവിധ ആയോധനകലകൾ പ്രദർശിപ്പിക്കും .കൂടാതെ വിവിധ കലാപരിപാടികളും ഈ അംഗത്തട്ടിൽ തന്നെ അരങ്ങേറുക. ചടങ്ങിൽ റീ എക്കൗ പ്രസിഡന്റ് സി കിളർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോളമൻ കളരിക്കൽ ,   ഹാരിസ് പറമ്പിൽ ,എച്ച് .ജി . കളരി ഗുരുക്കൾ, എടപ്പാൾ ഹനീഫ ഗുരുക്കൾ മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് വൈസ് ചെയർമാൻ ചങ്ങമ്പള്ളി മുസ്തഫ ഗുരുക്കൾ ,സെക്രട്ടറി വാഹിദ് പല്ലാർ ,സ്വാഗതസംഘം ഭാരവാഹികളാ കെ കെ റസാക്ക് ഹാജി .കെ പി അലവി . മുളക്കൽ മുഹമ്മദ് അലി

 വി കെ സിദ്ദീഖ് ,ചിറക്കൽ ഉമ്മർ ,ഹനീഫ കടവ്, കെ.എം.ബാവ തുടങ്ങിയവർ പങ്കെടുത്തു , 23ന് അങ്കവാൾ പ്രയാണ ത്തോടെ തുടങ്ങുന്ന മാമാങ്ക ആഘോഷ പരിപാടിയിൽ സാമൂഹിക സാംസ്കാരിക പ്രവർത്തകർ ചരിത്ര രംഗത്തെ പ്രമുഖർ സംഘമിക്കുന്നുണ്ട്

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)