തിരൂരിൽ ബുള്ളറ്റ് മോഷണക്കേസിലെ പ്രതികൾ പിടിയിൽ

ponnani channel
By -
0

   

തിരൂർ റിംഗ് റോഡ് പരിസരത്ത് വച്ച് ബുള്ളറ്റ് മോഷണം നടത്തിയ കേസിൽ മൂന്നു പേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തവനൂർ സ്വദേശികളായ കുറുപ്പംവീട്ടിൽ റിജിൻദാസ്(18) കളത്തിക്കൽ നിഖിൽ(18) പൊന്നാനി സ്വദേശി അരിയല്ലി ശിവരാജ്(18) എന്നിവരെയാണ് തിരൂർ ഡി.വൈ.എസ്.പി കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.



 കഴിഞ്ഞവർഷം ജൂൺ മാസത്തിൽ റിംഗ് റോഡ് ഭാഗത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവിൻറെ ഒന്നേകാൽ ലക്ഷം രൂപ വിലമതിക്കുന്ന ബുള്ളറ്റാണ് പ്രതികൾ കളവ് ചെയ്തു കൊണ്ടുപോയത്. എ.ഐ ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ വഴി ഇവരെ തിരിച്ചറിയുകയും കുറ്റിപ്പുറം, പട്ടാമ്പി ഭാഗങ്ങളിൽനിന്ന് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. തൃശ്ശൂർ പാലക്കാട് ജില്ലകളിൽ മോഷണം കേസുകളിൽ പ്രതിയായിട്ടുള്ളവരാണ് പിടിയിലായവർ. തിരൂർ എസ്.ഐ പ്രദീപ്.എൻ എ.എസ്.ഐ ദിനേശൻ ഡാൻസാഫ്   അംഗങ്ങളായ എ.എസ്.ഐ രാജേഷ്, ജയപ്രകാശ് സീനിയർ സി.പി.ഒ ജയപ്രകാശ് സി.പി.ഒ മാരായ ഉദയൻ, ഉണ്ണിക്കുട്ടൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

 

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)