ഖുത്വുബുസ്സമാൻ സയ്യിദ് അബ്ദുറഹ്മാൻ അൽ ഐദുറൂസി യുടെ ആണ്ട് നേർച്ച ശനിയാഴ്ച

ponnani channel
By -
0

പൊന്നാനി: പൊന്നാനി വലിയ ജാറത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന സൂഫി ശ്രേണിയിലെ പ്രചാരകനുമായ ഖുത്വുബുസ്സമാൻ സയ്യിദ് അബ്ദുറഹ്മാൻ അൽ ഐദുറൂസി യുടെ 281 മത് ആണ്ട് നേർച്ച നാളെ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.

 രാവിലെ ഒമ്പത് മണിക്ക് മഖാം സിയാറത്തോടെ ആരംഭിക്കുന്ന ആണ്ട് നേർച്ചയിൽ ഖത മുൽ ഖുർഹാൻ. ദുആ മജ് ലിസ മൗലീദ് പാരായണം. എന്നിവക്ക് സയ്യിദ് തുറാബ് അസ്സഖാഫി നേതൃത്വം നൽകും.
വൈകിട്ട് നാല് മണിക്ക് നടക്കുന്ന മാനവ സൗഹൃത സദസ്സ് എം എൽ എ പി നന്ദകുമാർ ഉദ്ഘാടനം ചെയ്യും. അനിൽ കുമാർ എം എൽ എ. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ . നഗരസഭ ചെയർമാൻ ശിവദാസ ആറ്റുപുറം സി ഹരിദാസ് . അഡ്വ: പി കെ ഖലീമുദ്ധിൻ. അശ്റഫ് കോക്കൂർ . സി പി മുഹമ്മദ് കുഞ്ഞി. തുടങ്ങിയ സാമുഹിക മത രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
പത്ര സമ്മേളനത്തിൽ വി സൈദ് മുഹമ്മദ് തങ്ങൾ. കെ എം മുഹമ്മദ് കാസിം കോയ. ഇമാം അബ്ദുല്ല ബാഖവി ഇയ്യാട് അബ്ദുൾ ലത്തീഫ്. ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)