തീരുർ :ക്ഷീരവികസന വകുപ്പിന് കീഴിൽ തിരൂർ ബ്ലോക്ക് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് പാലിന് സബ്‌സിഡി, കറവപ്പശുക്കൾക്ക് കാലിത്തീറ്റ എന്നീ പദ്ധതികളുടെ വിതരണോദ്ഘാടനം തിരൂർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പ്രീത പുളിക്കൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. കുമാരൻ, ഉഷ കാവീട്ടിൽ, ഫൗസിയ നാസർ, ഡി.ഇ.ഒ പി. മഹേഷ്, ഡി.എഫ്.ഐ ഷാജിത്, ക്ഷീരസംഘം പ്രസിഡന്റുമാരായ പ്രസാദ്, ഷംസുദ്ദീൻ, സുരാജ്, സെക്രട്ടറിമാരായ സിന്ധു, ഹസീന എന്നിവർ പങ്കെടുത്തു. ഈ സാമ്പത്തിക വർഷത്തിൽ 20 ലക്ഷം രൂപയാണ് ക്ഷീര കർഷർക്ക് വേണ്ടി ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചത്.
ക്ഷീര കർഷകർക്ക് പദ്ധതി ആനുകൂല്യങ്ങൾ വിതരണം ചെയ്തു
By -
1/08/2024 04:33:00 AM0 minute read
0
Tags: