തിരൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും എട്ട് കിലോ കഞ്ചാവ് കണ്ടെടുത്തു

ponnani channel
By -
0


തിരൂർ: തിരൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും എട്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിക്കുന്നുണ്ടന്ന വിവരത്തിന്റെ  അടിസ്ഥാനത്തിൽ തിരൂർ  എക്സൈസ് സംഘവും ആർ.പി. എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രണ്ടാം പ്ലാറ്റ് ഫോമിന് സമീപം ബാഗിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. ഓരോ കിലോ ഗ്രാം തൂക്കമുള്ള എട്ട് പൊതികളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. അതെ സമയം ബാഗിന്റെ ഉടമയെ കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമാക്കിയതായി  ആർ.പി. എഫും എക്സൈസും അറിയിച്ചു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.അജയൻ, റെയിൽവേ പൊലീസ് സബ് ഇൻസ്പെക്ടർ കെ.എം. സുനിൽകുമാർ, എക്സൈസ് ഇൻസ്പെക്ടർ അജിരാജ്, ആർ.പി. എഫ്.അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.വി.ഹരിഹരൻ, ബി.എസ്. പ്രമോദ്, അസിസ്റ്റന്റ്  എക്സൈസ്

ഇൻസ്പെക്ടർ കെ.എം. ബാബുരാജ്, ഡ്രൈവർ ചന്ദ്ര മോഹൻ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.



Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)