ആറുവരിപ്പാത നിർമ്മാണ പുരോഗതി വിലയിരുത്താൻ മന്ത്രി പി എ മുഹമ്മദ് റിയാസ് ചമ്രവട്ടം ജംഗ്ഷനിൽ

ponnani channel
By -
0

പൊന്നാനി: മംഗലാപുരം- കൊച്ചി NH 66 ആറുവരിപ്പാത നിർമ്മാണ പുരോഗതി വിലയിരുത്താൻ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചമ്രവട്ടം ജംഗ്ഷനിൽ എത്തി.  മന്ത്രി പി എ മുഹ മ്മദ് റിയാസിന്റെ നേതൃത്വത്തിൽ   ദേശീയപാതയുടെ ചമ്രവട്ടം ജംഗ്ഷനിലെ മേൽപ്പാലം നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തി ഉദ്യോഗസ്ഥന്മാരുമായി ചർച്ച നടത്തി



. ഇന്ന് കാലത്ത് മുതൽ  ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ന്റെ പ്രവൃത്തി കാണാൻ പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ കോഴിക്കോട് തൊണ്ടയാട് ഫ്ലൈ ഓവർ സന്ദർശനത്തോടെ ആരംഭിച്ച പര്യടനം 9.45-ന് മലപ്പുറം ജില്ലയിൽ പാണമ്പ്ര വളവ്, 10.15-ന് കൂരിയാട് ജങ്ഷൻ, 10.45-ന് പാലച്ചിറമാട് വളവ്, 11.30-ന് വട്ടപ്പാറ വളവ്, 12.20-ന് കുറ്റിപ്പുറം പാലം സന്ദർശനം പൂർത്തിയാക്കിയാണ് മന്ത്രി ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ചമ്രവട്ടം ജങ്ഷൻ പാലം പണി പുരോഗതി വിലയിരുത്താനായി എത്തിയത് . ഉച്ചക്ക് ശേഷം മന്ത്രി തൃശ്ശൂർ ജില്ലയിലെ റോഡ് പണി പുരോഗതി വിലയിരുത്താനായി പുറപ്പെടും. 
  



Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)